ഉൗ​ന്നി​വ​ല​ക​ളും ചീ​ന​വ​ല​ക​ളും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്
Wednesday, May 22, 2019 9:57 PM IST
ആ​ല​പ്പു​ഴ: ഉ​ൾ​നാ​ട​ൻ മ​ത്സ്യ മേ​ഖ​ല​യി​ൽ പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ ത്തൊഴി​ലാ​ളി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും ഉ​പ​ജീ​വ​ന മാ​ർ​ഗ​ത്തി​നു​ള്ള​തു​മാ​യ ഉൗ​ന്നി വ​ല​ക​ളും ചീ​ന​വ​ല​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി )സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​ന​രീ​തി​ക​ളോടും ക​ണ്ണി വ​ലി​പ്പം കു​റ​ഞ്ഞ വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ളോ​ടും ഫെ​ഡ​റേ​ഷ​ന് എ​തി​ർ​പ്പാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ണി​ച്ചു.
എ​ന്നാ​ൽ ചി​ല സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക്കി​യ​തും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​ത്ത​തു​മാ​യ റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ ഉൗ​ന്നി​വ​ല​ക​ൾ​ക്കും ചീ​ന​വ​ല​ക​ൾ​ക്കു​മെ​തി​രേ ചി​ല ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ര​ഘു​വ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
എം.​കെ. ഉ​ത്ത​മ​ൻ, എ​ലി​സ​ബ​ത്ത്, അ​സീ​സി, ടി.​കെ. ച​ക്ര​പാ​ണി, കെ.​സി. സ​തീ​ശ​ൻ, ഡി. ​ബാ​ബു, ഡി. ​പ്ര​സാ​ദ്, മി​നി രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.