സൗ​ജ​ന്യ നേ​ത്ര, ശ്ര​വ​ണ ചി​കി​ത്സാ ക്യാ​ന്പ്
Wednesday, May 22, 2019 9:57 PM IST
ചേ​ർ​ത്ത​ല: കാ​വി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദി ​വോ​യ്സ് ഓ​ഫ് കാ​വി​ലി​ന്‍റെ​യും അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 25ന് ​സൗ​ജ​ന്യ നേ​ത്ര ശ്ര​വ​ണ ചി​കി​ത്സാ ക്യാ​ന്പും തി​മി​ര ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തും. കാ​വി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് പാ​രി​ഷ് ഹാ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ 100 പേ​ർ​ക്ക് ശ്ര​വ​ണ പ​രി​ശോ​ധ​ന​യ്ക്ക് അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​ടോം മു​ള്ള​ൻ​ചി​റ, പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പൂ​ത്ത​റ, സെ​ക്ര​ട്ട​റി വി​ജ​യ​ൻ ക​ളേ​ഴ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍: 9287979867, 7907513486.

​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ചെ​ങ്ങ​ന്നൂ​ർ: കി​ട​ങ്ങ​ന്നൂ​ർ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ശ്വ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​വ​രെ വാ​ഹ​ന ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.