പാ​ത​യോ​ര​ങ്ങ​ളി​ലെ ത​ടി ലേ​ലം ഇ​ഴ​യു​ന്നു
Thursday, May 23, 2019 10:51 PM IST
തു​റ​വൂ​ർ: പാ​ത​യോ​ര​ങ്ങ​ളി​ലെ ത​ണ​ൽ മ​ര​ത്തി​ന്‍റെ ത​ടി​ക​ൾ ലേ​ലം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മു​റി​ച്ച ത​ടി വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ക്കാ​റാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്. ഇ​തു​മൂ​ലം സ​ർ​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​രു​മാ​നം ന​ഷ്ട​മാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

അ​രൂ​ർ - ഒ​റ്റ​പ്പു​ന്ന നാ​ലു​വ​രി​പ്പാ​ത​യി​ലും അ​രൂ​ർ- തോ​പ്പും​പ​ടി സം​സ്ഥാ​ന പാ​ത​യി​ലു​മു​ള്ള ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ മു​റി​ച്ച ത​ടി​യാ​ണ് പാ​ത​യോ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി കി​ട​ക്കു​ന്ന​ത്. ആ​റ് മാ​സം മു​ൻ​പാ​ണ് തു​റ​വൂ​ർ ജം​ഗ്ഷ​നി​ലെ വ​ൻ ത​ണ​ൽ​മ​രം കാ​ന നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​റി​ച്ച​ത്. നി​ത്യേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന തു​റ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ലും നൂ​റ് ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന തു​റ​വൂ​ർ വെ​സ്റ്റ് ഗ​വ. യു​പി സ്കൂ​ളി​ന് മു​ന്നി​ലു​മാ​യാ​ണ് വൃ​ക്ഷ​ത്തി​ന്‍റെ ത​ടി​യും മ​റ്റ് ഭാ​ഗ​ങ്ങ​ളും ഇ​ട്ടി​രി​ക്കു​ന്ന​ത്.

തു​റ​വൂ​ർ തെ​ക്ക് പു​ത്ത​ൻ ച​ന്ത​യി​ൽ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു നി​ന്ന മ​രം മു​റി​ച്ച​ത് റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും ക​ഷ്ണ​ങ്ങ​ളാ​യി ഇ​ട്ടി​ട്ട് മാ​സ​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞു. മി​ക്ക​യി​ട​ത്തും ത​ടി​യു​ടെ കു​റെ ഭാ​ഗ​ങ്ങ​ൾ കാ​ണാ​താ​യി​ട്ടു​മു​ണ്ട്. സം​സ്ഥാ​ന പാ​ത​യി​ൽ അ​രൂ​ർ ഇ​ട​ക്കൊ​ച്ചി പാ​ല​ത്തി​ന​രി​കി​ൽ ഒ​രു മാ​സം മു​ൻ​പ് മു​റി​ച്ചു​മാ​റ്റി​യ കൂ​റ്റ​ൻ മ​ഹാ​ഗ​ണി മ​രം വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും അ​പ​ക​ട​മു​ണ്ടാ​കും വി​ധ​മാ​ണ് വെ​ട്ടി​യി​ട്ടി​രു​ന്ന​ത്.

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ അ​രൂ​ർ അ​ഗ്നി​ശ​മ​ന സേ​ന അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി. മ​നോ​ഹ​ര​നും സം​ഘ​വും ചേ​ർ​ന്നാ​ണ് റോ​ഡി​ൽ കി​ട​ന്നി​രു​ന്ന മ​ര​ത്ത​ടി​ക​ൾ നീ​ക്കം ചെ​യ്ത​ത്. ദേ​ശീ​യ​പാ​ത വി​ഭാ​ഗം പ​ട്ട​ണ​ക്കാ​ട് സെ​ക്ഷ​ൻ അ​ധി​കൃ​ത​രാ​ണ് മ​രം മു​റി​ച്ച​ത്. ആ ​സ​മ​യ​ത്ത് ത​ടി ലേ​ലം ചെ​യ്ത് വി​ൽ​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി​യു​യ​രു​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​ത്ത​ടി​ക​ൾ പ​ര​സ്യ​ലേ​ലം ന​ട​ത്തി മാ​ത്ര​മേ സ​ർ​ക്കാ​ർ വി​ൽ​ക്കാ​വു എ​ന്നാ​ണ് നി​യ​മം.

അ​തേ​സ​മ​യം ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ത​ടി​യു​ടെ പ​ര​സ്യ ലേ​ലം വൈ​കി​യ​തെ​ന്നും ഉ​ട​ൻ ത​ന്നെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന മ​ര​ത്ത​ടി​ക​ൾ ലേ​ലം ന​ട​ത്തു​ന്ന​തി​ന് സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ദേ​ശീ​യ​പാ​ത വി​ഭാ​ഗം പ​ട്ട​ണ​ക്കാ​ട് സെ​ക്ഷ​നി​ലെ അ​സി.​എ​ൻ​ജി​നി​യ​ർ എ​ൻ.​എ​സ്. ജ​യ​കു​മാ​ർ പ​റ​ഞ്ഞു.