ച​തു​പ്പു നി​ല​ത്തെ പു​ല്ലി​നു തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Thursday, May 23, 2019 10:51 PM IST
മ​ങ്കൊ​ന്പ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു പി​ന്നി​ലെ ച​തു​പ്പു നി​ല​ത്തെ പു​ല്ലി​നു തീ​പി​ടി​ച്ച​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു സ​മീ​പ​ത്തു​ള്ള ച​തു​പ്പു നി​ല​ത്താ​ണ് തീ ​പ​ട​ർ​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് തീ ​പ​ട​ർ​ന്നു പി​ടി​ച്ച​ത്. കാ​റ്റി​ൽ ആ​ളി​പ്പ​ർ​ന്ന തീ ​ച​തു​പ്പി​ൽ നി​ന്നും സ​മീ​പ​ത്തെ പു​ര​യി​ട​ങ്ങ​ൾ, ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു തീ​പ​ട​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക വ​ർ​ധി​ച്ചു. ഇ​തോ​ടെ സ​മീ​പ​ത്തെ വീ​ട്ടു​കാ​രും വി​വി​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി. തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച കൈെ​ന​ടി പോ​ലീ​സും ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വു​മെ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു പി​ൻ​വ​ശ​ത്തു മാ​ലി​ന്യ​ങ്ങ​ളും ച​പ്പു​ച​വ​റു​ക​ളും ക​ത്തി​ച്ച​തി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.