അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭം; ശ​ക്ത​മാ​യ സു​ര​ക്ഷ ന​ട​പ​ടി​ക​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Thursday, May 23, 2019 10:51 PM IST
ചേ​ർ​ത്ത​ല: അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. 25 മു​ത​ൽ 29 വ​രെ ക​ണി​ച്ചു​കു​ള​ങ്ങ​ര സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.
വാ​ഹ​ന​ങ്ങ​ളു​ടെ യ​ന്ത്ര​ക്ഷ​മ​ത, വേ​ഗ​പ്പൂ​ട്ട്, വി​എ​ൽ​ടി​എ​സ്, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ്, ട​യ​റു​ക​ൾ എ​ന്നി​വ​യു​ടെ നി​ല​വാ​രം പ​രി​ശോ​ധി​ച്ച് സ്റ്റി​ക്ക​ർ പ​തി​ക്കും.
ജൂ​ണ്‍ ഒ​ന്ന് മു​ത​ൽ സ്റ്റി​ക്ക​ർ പ​തി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഡ്രൈ​വ​ർ​മാ​ർ, അ​റ്റ​ൻ​ഡ​ർ​മാ​ർ വാ​ഹ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സ്വ​ന്തം വാ​ഹ​ന​ത്തി​ൽ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന ഡ്രൈ​വ​ർ​മാ​രും വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തി പ​രി​ശോ​ധ​ന​യി​ലും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഹ​രി​കു​മാ​ർ അ​റി​യി​ച്ചു.