ശ​ബ​രി​മ​ല സ്വാ​ധീ​നി​ച്ചെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ
Thursday, May 23, 2019 10:51 PM IST
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നു ല​ഭി​ച്ച വി​ജ​യ​ത്തി​ൽ ശ​ബ​രി​മ​ല വി​ഷ​യം ഏ​റെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു. വി​ജ​യം പ്ര​തീ​ക്ഷി​ച്ച​താ​ണ്. മ​ഹാ​പ്ര​ള​യം ജ​ന​ങ്ങ​ളെ എ​ൽ​ഡി​എ​ഫി​ന് പ്ര​തി​കൂ​ല​മാ​യി ചി​ന്തി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി.
അ​ഭി​മാ​നാ​ർ​ഹ​മാ​യ വി​ജ​യ​മാ​ണ് കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​നു ല​ഭി​ച്ച​ത്. 19 മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മാ​ണ് നേ​ടി​യ​തെ​ന്നും കൊ​ടി​ക്കു​ന്നേ​ൽ സു​രേ​ഷ് ആ​ല​പ്പു​ഴ​യി​ൽ പ​റ​ഞ്ഞു.
കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യ വ്യ​ക്ത​മാ​യ വി​ധി​യെ​ഴു​ത്താ​ണ് മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.2009-​ൽ സം​വ​ര​ണ മ​ണ്ഡ​ല​മാ​ക്കി​യ​തി​നു ശേ​ഷം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ ത​ന്നെ​യാ​യി​രു​ന്നു ജേ​താ​വ്.