ന​ഷ്ട​ക്ക​ണ​ക്ക് നി​ര​ത്തി കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​ന്നു: ജ​നം ദു​രി​ത​ത്തി​ൽ
Thursday, May 23, 2019 10:52 PM IST
തു​റ​വൂ​ർ: ന​ഷ്ട​ക്ക​ണ​ക്ക് നി​ര​ത്തി തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ളി​ലെ പ​തി​വ് സ​ർ​വീ​സു​ കെഎസ്ആ​ർ​ടി​സി നി​ർ​ത്ത​ലാ​ക്കു​ന്ന​ത് യ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.
വ​ർ​ഷ​ങ്ങ​ളോ​ളം സ്ഥി​ര​മാ​യി ന​ട​ത്തി​യി​രു​ന്ന സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്തി​യ​ത്. രാ​ത്രി​യി​ൽ കു​ത്തി​യ​തോ​ട്ടി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന സ്റ്റേ ​ബ​സ്, കു​ത്തി​യ​തോ​ട്ടി​ൽ നി​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചേ​കാ​ലി​നു​ള്ള ആ​ല​പ്പു​ഴ, ഷ​ട്ടി​ൽ, പു​ത്ത​ൻ​ച​ന്ത, മ​ന​ക്കോ​ടം, ചാ​വ​ടി വ​ഴി തോ​പ്പും​പ​ടി, ത​വ​ണ​ക്ക​ട​വ്, മാ​ക്കേ​ക്ക​ട​വ്, തു​റ​വു​ർ വ​ഴി തോ​പ്പും​പ​ടി, ചെ​ല്ലാ​നം, ത​ങ്കി​ക്ക​വ​ല, വെ​ട്ട​യ്ക്ക​ൽ, പ​ട്ട​ണ​ക്കാ​ട് വ​ഴി തോ​പ്പും​പ​ടി തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ളാ​ണ് ഘ​ട്ടം ഘ​ട്ട​മാ​യി നി​ർ​ത്ത​ലാ​ക്കി​യ​ത്. റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ് പ​ല സ​ർ​വീ​സു​ക​ളും നി​ർ​ത്തി​യ​ത്.
റോ​ഡ് പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷ​വും സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ നാ​ടു​കാ​ർ നി​ര​വ​ധി ത​വ​ണ പ്ര​ക്ഷോ​ഭം ന​ട​ത്തി​യെ​ങ്കി​ലും സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. കു​ത്തി​യ​തോ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ടി​രു​ന്ന ബ​സ് ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ച്ചി​രു​ന്ന ബ​സ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​റു​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു.
ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ നി​റു​ത്ത​ലാ​ക്കു​ന്ന​തും സ​മ​യ ക്ലി​പ്ത​ത പാ​ലി​ക്കാ​ത്ത​തും ഡി​പ്പോ​യി​ലെ ഉ​ന്ന​ത​ർ​ക്ക് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​മാ​യു​ള്ള ര​ഹ​സ്യ​ധാ​ര​ണ​യു​ടെ ഫ​ല​മാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.
ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.