ഫാ.​സ​ഖ​റി​യാ​സ് യോ​ഗ്യാ​വീ​ട്ടി​ൽ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ
Thursday, May 23, 2019 10:52 PM IST
മു​ഹ​മ്മ: പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ.​സ​ഖ​റി​യാ​സ് യോ​ഗ്യാ​വീ​ട്ടി​ലി​ന് നാ​ളെ ജ​ന്മ​നാ​ട്ടി​ൽ സ്വീ​ക​ര​ണം.
നാ​ളെ മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ രാ​വി​ലെ 9.30ന് ​കൃ​ത​ജ്ഞ​താ ബ​ലി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ, ജ​യ്പൂ​ർ രൂ​പ​താ മെ​ത്രാ​ൻ ഒ​സ് വാ​ൾ​ഡ് ലൂ​യീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​കും.
മു​ഹ​മ്മ യോ​ഗ്യാ​വീ​ട്ടി​ൽ ജോ​സ​ഫ് സ്ക​റി​യാ​യു​ടെ​യും ത്രേ​സ്യാ​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യ സ​ഖ​റി​യാ​സ​ച്ച​ൻ സിം​ലാ ചാ​ണ്ടി​ഗ​ർ രൂ​പ​ത​യി​ലാ​ണ് അ​ൻ​പ​ത് വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്. ക​ണ്ണ​ങ്ക​ര സെ​ന്‍റ് മാ​ത്യൂ​സ് ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. തു​ട​ർ​ന്ന് അ​ല​ഹ​ബാ​ദ് സെ​ന്‍റ് ജോ​സ​ഫ്സ് സെ​മി​നാ​രി​യി​ൽ ഫി​ലോ​സ​ഫി​യും തി​യോ​ള​ജി​യും പ​ഠി​ച്ചു. വൈ​ദീ​ക പ​ട്ടം സ്വീ​ക​രി​ച്ച​തും അ​വി​ടെ​വ​ച്ചാ​ണ്. ആ​റു വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ പ​ഠ​ന​ത്തി​ന് പോ​യ തൊ​ഴി​ച്ചാ​ൽ അ​ജ​പാ​ല​ന​ത്തി​ന്‍റെ ബാ​ക്കി വ​ർ​ഷ​ങ്ങ​ൾ സിം​ലാ​ചാ​ണ്ടി​ഗ​ർ രൂ​പ​ത​യ്ക്ക് വേ​ണ്ടി​യാ​ണ് നീ​ക്കി​വ​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ ഒ​ൻ​പ​തോ​ളം പ​ള്ളി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പ​ഞ്ചാ​ബ് അ​മ​ലോ​ണി​ലെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള്ളി, ഹ​രി​യാ​ന​യി​ലെ ക്രൈ​സ്റ്റ് ദി ​കിം​ഗ് ച​ർ​ച്ച് എ​ന്നി​വ​യു​ൾ​പ്പെ​ടെ 20 ഓ​ളം പ​ള്ളി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.