വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നും മോ​ച​ന​മി​ല്ലാ​തെ എ​ട​ത്വ​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ
Thursday, May 23, 2019 10:52 PM IST
എ​ട​ത്വ: എ​ട​ത്വ​യി​ലെ മി​ക്ക സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ത​ന്നെ. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മാ​തൃ​ക​യി​ൽ കെ​ട്ടി​ടം പ​ണി​ത് സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. സ​ബ്ട്ര​ഷ​റി, മൃ​ഗാ​ശു​പ​ത്രി, ക​ഐ​സ്ഇ​ബി, ക​ഐ​സ്ഡ​ബ്ല്യു​ടി​ഡി സ്റ്റേ​ഷ​ൻ​മാ​സ്റ്റ​ർ ഓ​ഫീ​സ്, കൃ​ഷി​ഭ​വ​ൻ, പി​ഡ​ബ്ളു​ഡി ഓ​ഫീ​സ് തു​ട​ങ്ങി ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളാ​ണ് വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
സ്ഥ​ല പ​രി​മി​തി​ക​ൾ മൂ​ലം ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​യ​റി നി​ൽ​ക്കാ​നോ, വാ​ഹ​നം പാ​ർ​ക്കു​ചെ​യ്യാ​നോ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. എ​ട​ത്വ ജം​ഗ്ഷ​നി​ൽ മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ്ട്ര​ഷ​റി​യി​ലെ​ത്താ​ൻ 100 പ​ടി​ക​ളി​ല​ധി​കം ക​യ​റി​യെ​ങ്കി​ലേ ഓ​ഫീ​സി​ലെ​ത്താ​ൻ ക​ഴി​യൂ. പ്രാ​യം ചെ​ന്ന​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചാ​ണ് ട്ര​ഷ​റി​യി​ൽ എ​ത്തി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​ത്. ഇ​തി​നെ​തി​രേ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ നി​രാ​ഹാ​ര​മു​ൾ​പ്പെ​ടെ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​ട്ടും താ​ഴെ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്തി​ക്കാ​ൻ പോ​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു സ​മീ​പം സ്ഥ​ലം ക​ണ്ടെ​ത്തി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും വ​സ്തു സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ത്തി​ൽ കു​ടു​ങ്ങി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യും ചെ​യ്തു.
സ്ഥ​ലം ല​ഭി​ച്ചി​ട്ടും കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. മി​ക്ക ഓ​ഫീ​സു​ക​ളും പ​ള്ളി​വ​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജ​ല​ഗ​താ​ഗ​ത ഓ​ഫീ​സി​ന്‍റെ കാ​ര്യ​വും ക​ഷ്ട​മാ​ണ്. ബോ​ട്ടി​ൽ ക​യ​റാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ഒ​ന്നി​രി​ക്കാ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ഴ വ​ന്നാ​ൽ ന​ന​ഞ്ഞൊ​ലി​ച്ച് വേ​ണം ബോ​ട്ട് കാ​ത്ത് നി​ൽ​ക്കാ​ൻ. നി​ത്യേ​ന നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ തി​ര​ക്ക് ഇ​ര​ട്ടി​യാ​കും.
കൃ​ഷി ഓ​ഫീ​സ്, മൃ​ഗാ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മൃ​ഗാ​ശു​പ​ത്രി​യി​ൽ മൃ​ഗ​ങ്ങ​ളേ​യും കൊ​ണ്ട് വ​രാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നും വി​ല്ലേ​ജ് ഓ​ഫീ​സി​നും സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ണ്ടെ​ങ്കി​ലും ഇ​വി​ടേ​യും സ്ഥ​ല​പ​രി​മി​തി വ​ലി​യ പ്ര​ശ്ന​മാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ പ​ത്തു​പേ​ർ ഒ​ന്നി​ച്ച് വ​ന്നാ​ൽ റോ​ഡി​ൽ നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തു​മൂ​ലം റോ​ഡി​ൽ ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. തെ​ട്ട​ടു​ത്തു സ്ഥി​തി​ചെ​യ്യു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ സ്ഥി​തി​യും വ്യ​ത്യ​സ്ഥ​മ​ല്ല. സ്വ​ന്തം സ്ഥ​ല​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​നം പാ​ർ​ക്കു ചെ​യ്യാ​നും സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ റീ​സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പു​റം​പോ​ക്കു സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.