യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും വോ​ട്ട് കു​റ​ഞ്ഞു
Thursday, May 23, 2019 10:55 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച ആ​ല​പ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും വോ​ട്ടി​ന്‍റെ എ​ണ്ണ​ത്തി​ൽ കു​റ​വ്. ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫി​ന്‍റെ സി.​ബി. ച​ന്ദ്ര​ബാ​ബു 4,43,118 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ഇ​ത്ത​വ​ണ ആ​രി​ഫി​നു 4,43,003 വോ​ട്ട് നേ​ടാ​നെ ആ​യു​ള്ളു.
2014നെ ​അ​പേ​ക്ഷി​ച്ചു ഇ​ത്ത​വ​ണ 94,962 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​രു​കൂ​ട്ട​ർ​ക്കും നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​ല്ല.
യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന ആ​ല​പ്പു​ഴ​യി​ൽ ക​ഴി​ഞ്ഞ​ത​വ​ണ കെ.​സി. വേ​ണു​ഗോ​പാ​ൽ 4,62,525 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ഷാ​നി​മോ​ൾ ഉ​സ്മാ​ന് 4,33,790 വോ​ട്ട് നേ​ടാ​നെ ക​ഴി​ഞ്ഞു​ള്ളു. 2014ൽ ​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​വി. താ​മ​രാ​ക്ഷ​നു 43,051 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ, ഇ​ത്ത​വ​ണ ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ 1,86,278 വോ​ട്ട് നേ​ടി.