ആ​രി​ഫി​ന്‍റെ വി​ജ​യ​ത്തി​നു ന​ന്ദി പ​റ​ഞ്ഞു സി​പി​എം
Thursday, May 23, 2019 10:55 PM IST
ആ​ല​പ്പു​ഴ​ : എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​എം. ആ​രി​ഫി​ന്‍റെ വി​ജ​യ​ത്തി​ൽ വോ​ട്ട​ർ​മാ​രോ​ട് സി​പി​ഐ​എം. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ന​ന്ദി പ​റ​ഞ്ഞു. കേ​ര​ളം മു​ഴു​വ​ൻ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​പ്പോ​ഴും ആ​ല​പ്പു​ഴ​യി​ലെ ജ​ന​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നെ നെ​ഞ്ചോ​ടു​ചേ​ർ​ത്ത​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ജ​ന​ക്ഷേ​മ​ക​ര​മാ​യ ന​ട​പ​ടി​ക​ളും ജി​ല്ല​യി​ലെ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ള​യ​കാ​ല​ത്തെ ശ​ക്ത​മാ​യ ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മെ​ല്ലാം ആ​രി​ഫി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ ഘ​ട​ക​ങ്ങ​ളാ​ണ്. ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ മു​ന്നോ​ട്ടു​ള്ള പാ​ത​യി​ൽ ആ​ല​പ്പു​ഴ​യി​ലെ വി​ജ​യം ക​രു​ത്തു​പ​ക​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.