യു​ഡി​എ​ഫി​ന്‍റെ ച​രി​ത്ര വി​ജ​യം : ആ​ഹ്ലാ​ദ പ്ര​ക​ട​ന​വു​മാ​യി അ​ണി​ക​ൾ
Thursday, May 23, 2019 10:55 PM IST
എ​ട​ത്വ: സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം നേ​ടി​യ​തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫ് അ​ണി​ക​ൾ ആ​ഹ്ലാ​ദ പ്ര​ക​ന​ടം ന​ട​ത്തി. എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ ന​ഗ​ര​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് എ​ട​ത്വ മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നും ജ​നാ​ധി​പ​ത്യ ധ്വം​ശ​ന​ത്തി​നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ന​ൽ​കി​യ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് സ​ജി ജോ​സ​ഫ് പ​റ​ഞ്ഞു.
ജോ​ജി ക​രി​ക്കം​പ​ള്ളി, ടെ​ഡി സ​ക്ക​റി​യ, ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര, വി​ശ്വ​ൻ വെ​ട്ട​ത്തി​ൽ, ആ​നി ഈ​പ്പ​ൻ, ത​ങ്ക​ച്ച​ൻ ആ​ശം​പ​റ​ന്പി​ൽ, ടെ​സ്സി ജോ​സ്, റോ​സ​മ്മ ആ​ന്‍റ​ണി, മി​ൻ​സി വ​ർ​ഗീ​സ്, ജി​ൻ​സി ജോ​ളി, ആ​ന്‍റ​ണി ക​ണ്ണം​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ഗോ​പ​ൻ, ക​ല്ലു​മ​ല രാ​ജ​ൻ, നൈ​നാ​ൻ സി. ​കു​റ്റി​ശ​രി, കു​ര്യ​ൻ പ​ള്ള​ത്ത്, കു​ഞ്ഞു​മോ​ൾ രാ​ജു, ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.