തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി ആ​ല​പ്പു​ഴ
Thursday, May 23, 2019 10:55 PM IST
ആ​ല​പ്പു​ഴ: വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ ഘ​ട്ടം മു​ത​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി ആ​ല​പ്പു​ഴ മ​ണ്ഡ​ലം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​എം ആ​രി​ഫ് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ മേ​ൽ​ക്കൈ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട​ങ്ങോ​ട്ട് ലീ​ഡ് നി​ല മാ​റി​മ​റി​യു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്.
യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​ല സ​മ​യ​ത്തും ലീ​ഡ് നേ​ടി​യെ​ങ്കി​ലും കൂ​ടു​ത​ൽ ഘ​ട്ട​ങ്ങ​ളി​ലും ആ​രി​ഫാ​ണ് ലീ​ഡ് നി​ല​യി​ൽ മു​ന്നി​ൽ നി​ന്ന​ത്.
വോ​ട്ട​ണ്ണ​ലി​ന്‍റെ 30 ശ​ത​മാ​നം ക​ഴി​ഞ്ഞ​തോ​ടെ കു​റ​ഞ്ഞും കൂ​ടി​യും മേ​ൽ​ക്കൈ​യോ​ടെ ആ​രി​ഫി​ന്‍റെ ലീ​ഡ് നി​ല തു​ട​ർ​ന്നു.
38 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ന്‍റെ ലീ​ഡ് 5011 ആ​യെ​ങ്കി​ലും 40 ശ​ത​മാ​നം ക​ഴി​ഞ്ഞ​പ്പോ​ൾ ലീ​ഡ് 4642 ആ​യി കു​റ​ഞ്ഞു.
ഈ ​സ​മ​യ​മ​ത്ര​യും കേ​ര​ള​ത്തി​ലെ മ​റ്റു 19 മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന്‍റെ ലീ​ഡ് മു​ന്നോ​ട്ടു ത​ന്നെ കു​തി​ക്കു​ക​യാ​യി​രു​ന്നു.
എ​ൽ​ഡി​എ​ഫ് ലീ​ഡു ചെ​യ്യു​ന്ന ഏ​ക മ​ണ്ഡ​ല​മെ​ന്ന നി​ല​യി​ലും ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​ക്ക​ടി​യു​ള്ള ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ കൊ​ണ്ടും തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ ആ​ല​പ്പു​ഴ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ക​യാ​യി​രു​ന്നു.
94 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ഴും ആ​രി​ഫി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ചാ​ഞ്ചാ​ട്ടം തു​ട​ർ​ന്നു.
ഒ​ടു​വി​ൽ 99.92 വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ആ​രി​ഫ് വി​ജ​യ​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.