കൊ​ടി​ക്കു​ന്നി​ലി​ന്‍റേ​ത് പൊ​രു​തി നേ​ടി​യ വി​ജ​യം: സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ
Thursday, May 23, 2019 10:55 PM IST
ച​ങ്ങ​നാ​ശേ​രി: എ​ല്ലാ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളേ​യും അ​തി​ജീ​വി​ച്ച് പൊ​രു​തി നേ​ടി​യ വി​ജ​യ​മാ​ണ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് ല​ഭി​ച്ച​തെ​ന്ന് മാ​വേ​ലി​ക്ക​ര ലോ​ക​സ​ഭാ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യു​മാ​യ സി.​എ​ഫ്.​തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​രു​ന്ന​താ​ണ്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​ർ​ക്ക് സി.​എ​ഫ്.​തോ​മ​സ് ന​ന്ദി അ​ർ​പ്പി​ച്ചു.
വി​ജ​യാ​ഹ്ലാ​ദം പ​ങ്കി​ടാ​ൻ ഇ​ന്ന​ലെ രാ​ത്രി ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തി​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് സി.​എ​ഫ്.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശേ​ജ്വ​ല​മാ​യ വ​ര​വേ​ല്പ് ന​ൽ​കി.