കേ​ള​മം​ഗ​ലം മു​ത​ൽ ക​രു​മാ​ടി വ​രെ പൈ​പ്പ് പൊ​ട്ട​ൽ പ​ര​ന്പ​ര
Friday, May 24, 2019 11:06 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടു​ന്ന​ത് പ​ര​ന്പ​ര​യാ​യി മാ​റി. ഇ​ന്ന​ലെ പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ച് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യ കേ​ള​മം​ഗ​ലം മു​ത​ൽ ക​രു​മാ​ടി വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ 15 ഓ​ളം ഭാ​ഗ​ത്ത് പൈ​പ്പു​ക​ൾ പൊ​ട്ടി.

ക​ഴി​ഞ്ഞ ആ​ഴ്ച ത​ക​ഴി ക​ന്നാ​മു​ക്കി​ൽ പൊ​ട്ടി​യ​സ്ഥ​ല​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ​ന്പിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ കേ​ള​മം​ഗ​ലം ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി രാ​ത്രി പ​ന്പിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ ത​ക​ഴി ജം​ഗ്ഷ​നി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വ​ലി​യ കു​ഴി ത​ന്നെ തി​രു​വ​ല്ല - അ​ന്പ​ല​പ്പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്നാ​ണ് വീ​ണ്ടും പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ച് ഇ​വി​ടെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ കേ​ള​മം​ഗ​ലം മു​ത​ൽ ക​രു​മാ​ടി വ​രെ ര​ണ്ടു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ 15 ഓ​ളം ഭാ​ഗ​ത്താ​ണ് പൈ​പ്പ് പൊ​ട്ടി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തേ​ണ്ടി വ​ന്ന​ത്. റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച കു​ഴി​ക​ൾ ടാ​റിം​ഗ് ന​ട​ത്താ​തെ​യും ഇ​ട്ടി​രി​ക്കു​ക​യാ​ണ്.

ബ​ല​ക്ഷ​യം മൂ​ലം ഇ​ത്ര​യും ഭാ​ഗം​റോ​ഡ് വീ​ണ്ടും പു​തു​ക്കി പ​ണി​യേ​ണ്ടി വ​രു​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച​തി​നാ​ലാ​ണ് സ​ർ​ക്കാ​രി​ന് ഇ​ത്ര​യും ഭീ​മ​മാ​യ ന​ഷ്ട​വും നാ​ട്ടു​കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​വും അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. പ​ന്പിം​ഗ് നി​ർ​ത്തേ​ണ്ടി വ​രു​ന്ന​ത് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും സ​മീ​പ​ത്തെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും ഇ​ട​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.