വെ​ണ്‍​മ​ണി എ​സ്ഐ​ക്കും സി​ഐ​ക്കു​മെ​തി​രെ ന​ട​പ​ടി​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, May 24, 2019 11:06 PM IST
ആ​ല​പ്പു​ഴ: ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച വെ​ണ്‍​മ​ണി എ​സ്ഐ​ക്കും പ​രാ​തി ല​ഭി​ച്ചി​ട്ട് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത ചെ​ങ്ങ​ന്നൂ​ർ സി​ഐ​ക്കു​മെ​തി​രെ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് ആ​ക്റ്റി​ൽ പ​റ​യു​ന്ന പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. വെ​ണ്‍​മ​ണി മു​ല്ല​ശേ​രി​ൽ വീ​ട്ടി​ൽ മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വെ​ണ്‍​മ​ണി സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി.