റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Friday, May 24, 2019 11:08 PM IST
എ​ട​ത്വ: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പൂ​ർ​ണ ത​ക​ർ​ച്ച​യി​ലെ​ത്തി​യ ത​ല​വ​ടി ഗ​വ. ഹൈ​സ്കൂ​ൾ-​പാ​രേ​ത്തോ​ട് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. 12 ല​ക്ഷം രൂ​പ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ചാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 545 മീ​റ്റ​ർ നീ​ള​വും മൂ​ന്ന് മീ​റ്റ​ർ വീ​തി​യി​ലും നി​ർ​മി​ക്കു​ന്ന റോ​ഡ് ഗ്രാ​വ​ൽ അ​ടി​ച്ച് ഉ​യ​ർ​ത്തി​യ ശേ​ഷം മെ​റ്റ​ൽ നി​ര​ത്തി ടാ​റിം​ഗ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം.
വാ​ർ​ഡ് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച​ത്. പ്രാ​രം​ഭ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ റോ​ഡി​ൽ ഗ്രാ​വ​ൽ അ​ടി​ച്ച് ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ന്ന റോ​ഡ് പ്ര​ള​യ​ശേ​ഷം പൂ​ർ​ണ ത​ക​ർ​ച്ച​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പോ​ലും യാ​ത്ര​ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ത​ല​വ​ടി ഗ​വ. ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും നി​ര​ന്ത​ര​മാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന റോ​ഡി​നാ​ണ് ശാ​പ​മോ​ഷ​മാ​യ​ത്.