പൊ​തു കി​ണ​റി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു
Friday, May 24, 2019 11:08 PM IST
പൂ​ച്ചാ​ക്ക​ൽ: പൊ​തു കി​ണ​റി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു. പാ​ണാ​വ​ള്ളി കൃ​ഷി​ഭ​വ​ന് എ​തി​ർ​വ​ശം പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കി​ണ​റി​ലാ​ണ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​ത്.
ഗ​പ്പി മ​ത്സ്യം വ​ള​ർ​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​ഞ്ചാ​യ​ത്ത് ഈ​യി​ടെ കി​ണ​ർ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് കി​ണ​റി​ൽ ആ​രോ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​ത്. സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് ഈ ​കി​ണ​റി​ൽ നി​ന്നു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.