തി​ര​യി​ൽ​ പെ​ട്ട കു​ട്ടി​ക​ളെ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ര​ക്ഷി​ച്ചു
Friday, May 24, 2019 11:08 PM IST
ആ​ല​പ്പു​ഴ: ബീ​ച്ചി​ൽ ബോ​ൾ എ​ടു​ക്കാ​ൻ ശ്ര​മി​ക്ക​വേ തി​ര​യി​ൽ​പെ​ട്ട കു​ട്ടി​ക​ളെ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ര​ക്ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 8.20 ഓ​ടെ​യാ​ണ് സം​ഭ​വം. ബീ​ച്ചി​ൽ ഫു​ട്ബോ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ട​ലി​ലേ​ക്കു പോ​യ ബോ​ൾ എ​ടു​ക്കാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് അ​പ​ക​ടം.
തി​ര​യി​ൽ പെ​ട്ട ഒ​രാ​ളെ ര​ക്ഷി​ക്കാ​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും ക​ട​ലി​ലേ​ക്കു ചാ​ടി. എ​ന്നാ​ൽ ര​ണ്ടു പേ​രും തി​ര​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.
ബീ​ച്ചി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. കാ​ഞ്ഞി​രം​ചി​റ മു​ണ്ടു​ചി​റ​യി​ൽ സു​ധീ​റി​ന്‍റെ മ​ക​ൻ ആ​ദി​ത്യ​ൻ (15), ക​ള​പ്പു​ര ക​ള​ത്തി​ൽ വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ സു​ധീ​ഷ് (13) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
ര​ക്ഷ​പ്പെ​ടു​ത്തി​യ കു​ട്ടി​ക​ളെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം അ​യ​ച്ചു.
ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ ആ​ല​പ്പു​ഴ ക​നാ​ൽ വാ​ർ​ഡ് സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ, മ​ങ്കൊ​ന്പ് സ്വ​ദേ​ശി വി​നോ​ദ്കു​മാ​ർ, എ​ട​ത്വ സ്വ​ദേ​ശി​ക​ളാ​യ ബി​ജു ചാ​ക്കോ, കെ.​ടി.​സ​ന്തോ​ഷ്, തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി എ​സ്. ഷി​ബു എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.