പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ എ​ൽ​ഡി​എ​ഫി​ന്
Friday, May 24, 2019 11:08 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് 40.96 ശ​ത​മാ​നം വോ​ട്ട് നേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫി​നു ല​ഭി​ച്ച​ത് 40 ശ​ത​മാ​നം വോ​ട്ട്. ബി​ജെ​പി​യു​ടെ ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നു 17.24 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ച്ചു.
പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ആ​രി​ഫി​നാ​ണ് കൂ​ടു​ത​ൽ ല​ഭി​ച്ച​ത്. 2967 വോ​ട്ടു​ക​ൾ ആ​രി​ഫി​നും 1706 വോ​ട്ടു​ക​ൾ ഷാ​നി​മോ​ൾ​ക്കും രാ​ധാ​കൃ​ഷ്ണ​നു 1451 വോ​ട്ടും ല​ഭി​ച്ച​പ്പോ​ൾ സ്വ​ത​ന്ത്ര​ൻ​മാ​രും നോ​ട്ട​യും കൂ​ടി 82 പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ക​ര​സ്ഥ​മാ​ക്കി. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് 45.36ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് 39.06 ശ​ത​മാ​ന​വും ബി​ഡി​ജ​ഐ​സ് 13.75 വോ​ട്ടു​ക​ളും നേ​ടി.
മാ​വേ​ലി​ക്ക​ര​യി​ൽ ആ​കെ പോ​ൾ ചെ​യ്ത 6746 പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ലെ ചി​റ്റ​യം ഗോ​പ​കു​മാ​റി​നാ​ണ് കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ല​ഭി​ച്ച​ത്.
ചി​റ്റ​യ​ത്തി​നു 2780വോ​ട്ടു​ക​ളും കൊ​ടി​ക്കു​ന്നി​ലി​നു 2418ഉം ​ത​ഴ​വ സ​ഹ​ദേ​വ​നു 1223വോ​ട്ടു​ക​ളും ല​ഭി​ച്ചു.
നോ​ട്ട​യ്ക്കും മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും കൂ​ടി 316 ത​പാ​ൽ വോ​ട്ടു​ക​ളും ല​ഭി​ച്ചു.

ജ​ന​ങ്ങ​ളോ​ടൊ​പ്പം ഇ​നി​യുമുണ്ടാ​കും : ഷാ​നി​മോ​ൾ


ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​നു പ​രാ​ജ​യ​പ്പെ​ട്ട ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ. ത​നി​ക്ക് വോ​ട്ട് ന​ല്കി​യ 4,35,496 പേ​ർ​ക്കും, ആ​ല​പ്പു​ഴ​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യി അ​വ​ർ പ​റ​ഞ്ഞു.
ഒ​പ്പം ആ​ല​പ്പു​ഴ​യു​ടെ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ.​എം. ആ​രി​ഫി​നു അ​ഭി​ന​ന്ദ​നം നേ​രു​ന്ന​താ​യി അ​വ​ർ ഫേ​സ് ബു​ക്കി​ൽ കു​റി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും പാ​ളി​ച്ച​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ശോ​ധി​ച്ചു തി​രു​ത്തി ജ​ന​ത്തോ​ടൊ​പ്പം ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നും ഷാ​നി​മോ​ൾ പ​റ​ഞ്ഞു.