മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മ​യി​ൽ കൗ​തു​ക​മാ​യി
Friday, May 24, 2019 11:08 PM IST
ചെ​ങ്ങ​ന്നൂ​ർ: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മ​യി​ൽ കൗ​തു​ക​മാ​യി. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ വെ​ണ്‍​മ​ണി കു​ഴി​യി​ലേ​ത്ത് ഉ​ഷ​സി​ൽ സാം ​കെ. ചാ​ക്കോ​യു​ടെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ മ​യി​ലെ​ത്തി​യ​ത്. ഏ​റെ നേ​രം മു​റ്റ​ത്തെ​പ്പു​ല്ലു​ക​ൾ കൊ​ത്തി​ത്തി​ന്ന മ​യി​ലി​ന് സാ​മി​ന്‍റെ ഭാ​ര്യ അ​ധ്യാ​പി​ക​യാ​യ മി​നി ഗോ​ത​ന്പു​മ​ണി​ക​ൾ ന​ൽ​കി സ​ത്ക​രി​ച്ചു. അ​ത് കൊ​ത്തി തി​ന്ന​തി​നു ശേ​ഷം മ​തി​ലി​ൽ അ​ല്പ​നേ​രം വി​ശ്ര​മി​ച്ചു. തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ ക​യ​റി ഇ​രു​ന്ന​ശേ​ഷം പ​റ​ന്നു പോ​യി. മ​യി​ലി​നെ കാ​ണാ​ൻ നി​ര​വ​ധി പേ​രെ​ത്തി.