ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും സ​ണ്‍​ഡേ​സ്കൂ​ൾ വാ​ർ​ഷി​ക​വും
Friday, May 24, 2019 11:08 PM IST
ആ​ല​പ്പു​ഴ: അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചാ​ത്ത​നാ​ട് സെ​ന്‍റ്് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ ഏ​ഴി​നു കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം നാ​ലി​നു സാ​യാ​ഹ്ന ന​മ​സ്കാ​രം. 4.30 നു ​വി​ശ്വാ​സ​ദീ​പ​പ്ര​യാ​ണം ഫാ. ​ജോ​സ​ഫ് വാ​ണി​യ​പു​ര​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. അ​ഞ്ചി​നു വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി. ആ​റി​നു പൊ​തു​സ​മ്മേ​ള​നം.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, സി​സ്റ്റ​ർ ലി​സ ജോ​സ് ഡി​എ​സ്ടി, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്, കൗ​ണ്‍​സി​ല​ർ കെ. ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന്.