ന​ഗ​ര​ത്തി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ മ​ന്ത്രി നേ​രി​ട്ട് അ​വ​ലോ​ക​നം ചെ​യ്യും
Saturday, May 25, 2019 10:33 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ധ​ന​മ​ന്ത്രി ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക് നേ​രി​ട്ട് അ​വ​ലോ​ക​നം ചെ​യ്യും.

പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​പ്ര​വ​വ​ർ​ത്ത​നം ആ​ലോ​ചി​ക്കാ​ൻ ക​ള​ക്ട്രേ​റ്റി​ൽ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ര​ണ്ടാ​ഴ്ച തോ​റും ജി​ല്ല​ക​ള​ക്ട​ർ പ​ദ്ധ​തി പു​രോ​ഗ​തി വി​ല​യി​രു​ത്ത​ണ​മെ​ന്നും ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ൽ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​വ​ലോ​ക​നം ന​ട​ത്താ​നു​മാ​ണ് തീ​രു​മാ​നം.

ജി​ല്ല കോ​ട​തി പാ​ലം, ശ​വ​ക്കോ​ട്ട പാ​ലം, കൊ​മ്മാ​ടി പാ​ലം എ​ന്നി​വ​യാ​ണ് കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ക്കാ​ൻ ടെ​ന്‍റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

മ​ഴ​ക​ഴി​യു​ന്ന​തോ​ടെ പ​ണി തു​ട​ങ്ങാ​ൻ പാ​ക​ത്തി​ൽ മ​റ്റു സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ​ധി​കൃ​ത​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഏ​റ്റെ​ടു​ക്കാ​നു​ള്ള സ്ഥ​ലം സം​ബ​ന്ധി​ച്ച റ​വ​ന്യു​വ​കു​പ്പു ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ജി​ല്ല ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ തോ​മ​സ് ജോ​സ​ഫ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ.​എ.​റ​സാ​ഖ്, ബ​ഷീ​ർ കോ​യാ​പ​റ​ന്പി​ൽ, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.