ജേ​ക്ക​ബ്ബി​ന് ഭ​വ​ന​മൊ​രു​ക്കി ലൂ​ർ​ദ് മാ​താ പ​ള്ളി
Saturday, May 25, 2019 10:33 PM IST
എ​ട​ത്വ: പ​ച്ച -ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ്മാ​താ പ​ള്ളി ഇ​ട​വ​ക​യു​ടെ കാ​രു​ണ്യ​ത്തി​നൊ​പ്പം മും​ബൈ​യി​ൽ നി​ന്നു​ള്ള സ​ഹാ​യ​വും എ​ത്തി​യ​തോ​ടെ ജേ​ക്ക​ബി​ന് വീ​ട് എ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞു. ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡ് ചെ​ക്കി​ടി​ക്കാ​ട് ചെ​ത്തി​ക്ക​ള​ത്തി​ൽ ജേ​ക്ക​ബ് ഗ്രി​ഗ​റി​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് സ്വ​ന്തം വീ​ട്ടി​ൽ ഇ​നി ക​ഴി​യാ​നാ​വു​ക. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത കീ​ര​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജേ​ക്ക​ബ്ബി​ന്‍റെ വീ​ട് പ്ര​ള​യ​ശേ​ഷം പൂ​ർ​ണ ത​ക​ർ​ച്ച​യി​ൽ എ​ത്തി​യി​രു​ന്നു. ജേ​ക്ക​ബി​ന്‍റെ രോ​ദ​നം സ​ർ​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ണ്ടി​ല്ല.

കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം നേ​രി​ട്ട് മ​ന​സി​ലാ​ക്കി​യ പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി വി​കാ​രി ഫാ. ​ആ​ൻ​റ​ണി നെ​ര​യ​ത്ത് വീ​ട് നി​ർ​മാ​ണ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​ച്ച​നോ​ടൊ​പ്പം പ​ള്ളി അ​ധി​ക്യ​ത​രും, മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രു​ണ്യ​ട്ര​സ്റ്റും കൈ​കോ​ർ​ത്തു. കാ​രു​ണ്യ ട്ര​സ്റ്റ് അ​ഞ്ചു​ല​ക്ഷം രൂ​പ ന​ല്കി.

ഇ​ന്ന​ലെ രാ​വി​ലെ 11ന് ​മും​ബൈ സെ​ൻ​റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ബോ​ബി മു​ള​ക്കാം​പ​ള്ളി താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. പ​ച്ച -ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റെ​ണി നെ​ര​യ​ത്ത് വെ​ഞ്ച​രി​പ്പു​ക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​യൂ​ജ് സി. ​ചെ​ത്തി​ക്ക​ളം, ഫാ. ​ബി​ജു മ​ണ്ണ​ഞ്ചേ​രി, ഫാ. ​മാ​ത്യു ആ​നി​ത്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.