ക​രി​മ​ണ​ൽ കൊ​ണ്ടു പോ​കു​ന്ന​ത് ത​ട​ഞ്ഞു
Saturday, May 25, 2019 10:33 PM IST
അ​ന്പ​ല​പ്പു​ഴ: ക​രി​മ​ണ​ൽ കൊ​ണ്ടു പോ​കു​ന്ന​ത് ധീ​വ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ നി​ന്നും ക​രി​മ​ണ​ൽ കൊ​ണ്ടു പോ​കു​ന്ന​തി​നെ​തി​രെ​യാ​ണ് ധീ​വ​ര​സ​ഭ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. നി​ർ​ത്തി​വ​ച്ചി​രു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം ഇ​ന്ന​ലെ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ ധീ​വ​ര​സ​ഭ നേ​താ​ക്ക​ൾ ലോ​റി ത​ട​ഞ്ഞു.

അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നേ​താ​ക്ക​ളെ അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി. സ​മ​രം തു​ട​ർ​ന്ന മ​റ്റു​നേ​താ​ക്ക​ൾ പി​ന്നീ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ ധീ​വ​ര​സ​ഭ സ​മ​രം നി​ർ​ത്തു​ക​യാ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ഓ​മ​ന​ക്കു​ട്ട​ൻ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പ്ര​ദീ​പ്, സെ​ക്ര​ട്ട​റി കെ.​ര​ത്നാ​ക​ര​ൻ, ആ​ർ.​സ​ജി​മോ​ൻ, അ​ഖി​ലാ​ന​ന്ദ​ൻ, കൈ​ലാ​സം രാ​ജ​പ്പ​ൻ, എ​സ്.​മോ​ഹ​ന​ൻ, പി.​ബാ​ബു, അ​ജി​ത് കു​മാ​ർ, സു​നി​ൽ, കു​ഞ്ഞു​മോ​ൻ, അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.