കു​ട്ട​നാ​ടി​ന് മാ​ത്ര​മാ​യി ഒ​രു പ്ര​ത്യേ​ക പാ​ക്കേ​ജ് രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Saturday, May 25, 2019 10:33 PM IST
മ​ങ്കൊ​ന്പ്: മ​ഹാ​പ്ര​ള​യം ഏ​റെ ത​ള​ർ​ത്തി​യ കു​ട്ട​നാ​ടി​ന് മാ​ത്ര​മാ​യി ഒ​രു പ്ര​ത്യേ​ക പാ​ക്കേ​ജ് രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. രാ​മ​ങ്ക​രി​യി​ൽ ഗ്ലോ​സ്റ്റ​ർ ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കു​മാ​യി കു​ട്ട​നാ​ട്ടി​ൽ ഇ​തി​ന​കം സ​ർ​ക്കാ​ർ 189 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. ഇ​ത്ര​യ​ധി​കം തു​ക കു​ട്ട​നാ​ട്ടി​ല​ല്ലാ​തെ മ​റ്റൊ​രി​ട​ത്തും ന​ൽ​കി​യി​ട്ടി​ല്ല. വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ലൈ​ഫ് പ​ദ്ധ​തി​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു​മാ​ണ് പ​ണം ന​ൽ​കു​ന്ന​ത്.
വെ​ള്ള​പ്പൊ​ക്ക ദു​രി​തം നേ​രി​ടു​ന്ന​തി​നാ​യി രാ​മ​ങ്ക​രി​യി​ൽ സ്ഥി​രം ഷെ​ൽ​ട്ട​ർ നി​ർ​മി​ക്കും. ഇ​തി​നൊ​ടൊ​പ്പം ആ​ധു​നി​ക രീ​തി​യി​ലു​ള്ള വോ​ളി​ബോ​ൾ കോ​ർ​ട്ടും നി​ർ​മി​ക്കും. നി​ർ​മാ​ണ​ത്തി​നു​ള്ള ചു​മ​ത​ല ക​ഐ​സ്എ​ഫ്സി​ക്കാ​യി​രി​ക്കും. കു​ട്ട​നാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്ക് പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി വി​ശ​ദ​മാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ
്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ട് ന​ഷ്ട​മാ​യ രാ​മ​ങ്ക​രി സ്വ​ദേ​ശി​നി പ​ത്മി​നി ത​ങ്ക​പ്പ​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് ല​ണ്ട​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഗ്ലോ​സ്റ്റ​ർ ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. രാ​മ​ങ്ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​മ​ഞ്ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ ഗ്ലോ​സ്റ്റ​ർ ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ടോ​മി​ച്ച​ൻ കൊ​ച്ചു​തെ​ള്ളി​യി​ൽ, വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല രാ​ജു, ജോ​സ​ഫ് ചേ​ക്കോ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.