നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ്
Saturday, May 25, 2019 10:33 PM IST
എ​ട​ത്വ: ച​ക്കു​ള​ത്ത​മ്മ സ​ജ്ജീ​വ​നി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തി. ച​ക്കു​ള​ത്തു​കാ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​ന്പ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മേ​ശ് ഇ​ള​മ​ണ്‍ ന​ന്പൂ​തി​രി, ഹ​രി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി, ജ​യ​സൂ​ര്യ ന​ന്പൂ​തി​രി, അ​ഡ്മി​നി​ട്രേ​റ്റ​ർ കെ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ഭി​മു​ഖം നാ​ളെ

ആ​ല​പ്പു​ഴ: ജി​ല്ല എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ ആ​ല​പ്പു​ഴ​യി​ലെ ഒ​രു പ്ര​മു​ഖ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് 25 നും 45 ​നും മ​ധ്യേ പ്രാ​യ​മു​ള്ള ബി​കോം, ടാ​ലി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി അ​ക്കൗ​ണ്ട​ന്‍റ് ത​സ്തി​ക​യി​ലേ​ക്കും എ​ൻ​ടി​സി, ഓ​ട്ടോ​മൊ​ബൈ​ൽ, മെ​ക്കാ​നി​ക്ക​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​യി ട്ര​യി​ൻ​ഡ് മെ​ക്കാ​നി​ക് ഓ​ഫ് കാ​ർ, ടൂ ​വീ​ല​ർ ത​സ്തി​ക​യി​ലേ​ക്കും നി​യ​മ​ന​ത്തി​നാ​യി അ​ഭി​മു​ഖം ന​ട​ത്തും. നാ​ളെ രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​റ​ഞ്ഞ​ത് ആ​റു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യം ആ​വ​ശ്യ​മാ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ത്തി​ന് ഫോ​ണ്‍: 0477 2230624, 04772230626, 9656421872.