പ്ര​ള​യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ക​ണ​ക്കെ​ടു​ക്കാ​ൻ പോ​ലും സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല: രാ​ജു അ​പ്സ​ര
Saturday, May 25, 2019 10:33 PM IST
എ​ട​ത്വ: പ്ര​ള​യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ക​ണ​ക്കെ​ടു​ക്കാ​ൻ പോ​ലും സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ട​ത്വ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​വ​പെ​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ണ്ടാ​യ ന​ഷ്ടം ഭീ​മ​മാ​ണ്. പ​ല​വ​ട്ടം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തീ​ട്ടും പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കോ​ശി കു​ര്യ​ൻ മാ​ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബി​ൽ രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ണ്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്, കു​ട്ട​നാ​ട് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ, ജ​യിം​സ് വ​ർ​ക്കി, പി.​എ. ജോ​സ്, എം.​സി. ജോ​സ്, അ​ബ്ദു​ൾ​ഖാ​ദ​ർ, തോ​മ​സ് സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി. സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫി​നെ​യും മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളേ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കോ​ശി കു​ര്യ​ൻ, മാ​ലി​യി​ൽ (പ്ര​സി​ഡ​ന്‍റ്), എം.​സി. ജോ​സ് (സെ​ക്ര​ട്ട​റി), ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ (ട്ര​ഷ​റാ​ർ), ജെ​യിം​സ് വ​ർ​ക്കി, ഷാ​ജി ജോ​ർ​ജ് (വൈ​സ്. പ്ര​സി​ഡ​ന്‍റു​മാ​ർ), എ.​ഡി. സെ​ബാ​സ്റ്റ്യ​ൻ, വ​ർ​ഗീ​സ് മാ​ത്യു (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.