കു​ട്ടി​ക​ളെ ആ​ഴ​മാ​യ വി​ശ്വാ​സാ​നു​ഭ​വ​ത്തി​ൽ വ​ള​ർ​ത്ത​ണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Saturday, May 25, 2019 10:35 PM IST
ച​ങ്ങ​നാ​ശേ​രി: കു​ട്ടി​ക​ളെ ആ​ഴ​മാ​യ വി​ശ്വാ​സ അ​നു​ഭ​വ​ത്തി​ലും പ്രാ​ർ​ഥ​നാ​രൂ​പി​യി​ലും വ​ള​ർ​ത്താ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കും മ​താ​ധ്യാ​പ​ക​ർ​ക്കും ക​ഴി​യ​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.
അ​തി​രൂ​പ​ത മ​ത​ബോ​ധ​ന കേ​ന്ദ്ര​മാ​യ സ​ന്ദേ​ശ​നി​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​താ​ധ്യാ​പ​ക നേ​തൃ​സം​ഗ​മ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും സ​ഭ​യ്ക്കും ഉ​പ​ക​രി​ക്കു​ന്ന പ്ര​തി​ബ​ദ്ധ​ത​യു​ള്ള പൗ​ര​ന്മാ​രെ സൃ​ഷ്ടി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു. രാ​വി​ലെ ആ​രം​ഭി​ച്ച സ​മ്മേ​ള​നം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ.​അ​നീ​ഷ് കു​ടി​ലി​ൽ, ഫാ.​ഐ​ബി​ൻ പ​ക​ലോ​മ​റ്റം, എ​സി​സി ക​ണ്‍​വീ​ന​ർ പ്ര​ഫ. ജാ​ൻ​സ​ണ്‍ ജോ​സ​ഫ്, ജോ​സി ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ.​ജോ​സ​ഫ് ക​ടു​പ്പി​ൽ സെ​മി​നാ​ർ ന​യി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ 70 വ​യ​സ് ക​ഴി​ഞ്ഞ സി​ആ​ർ​റ്റി അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. സ​ഭാ​ച​രി​ത്ര പ​ഠ​ന​ക്വി​സ്, ആ​ക്‌​ഷ​ൻ സോം​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ധീ​ര​ത​യ്ക്ക് അ​രു​ണ്‍ തോ​മ​സ് കൈ​താ​ര​ത്തി​നും ഐ​സി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഡോ​ണ​ൽ ചാ​ക്കോ ബേ​ബി​ക്കും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.