ന​ഗ​ര​ത്തി​ലെ ക​നാ​ൽ കൈ​യേ​റ്റ​ങ്ങ​ൾ ജി​ല്ല ക​ള​ക്ട​ർ നേ​രി​ട്ടു വി​ല​യി​രു​ത്ത​ണ​മെ​ന്ന് ധ​ന​മ​ന്ത്രി
Saturday, May 25, 2019 10:35 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ ക​നാ​ലു​ക​ൾ ശു​ചി​യാ​ക്കി ന​വീ​ക​രി​ക്കു​ന്ന പ​ണി ന​ട​ക്കു​ന്ന വേ​ള​യി​ൽ ക​നാ​ലു​ക​ളി​ലെ കൈ​യേ​റ്റം ജി​ല്ല ക​ള​ക്ട​ർ നേ​രി​ട്ടു വി​ല​യി​രു​ത്ത​ണ​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക് നി​ർ​ദേ​ശം ന​ൽ​കി. ക​നാ​ൽ​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും തൃ​പ്തി​യു​ള്ള​താ​യി യോ​ഗം വി​ല​യി​രു​ത്തി.
ക​നാ​ലു​ക​ൾ ശു​ചീ​ക​രി​ച്ചു വ​രു​ന്പോ​ഴാ​ണ് പ​ല​യി​ട​ത്തും കൈ​യേ​റ്റം മൂ​ലം ഒ​ഴു​ക്കു ത​ട​സ​പ്പെ​ടു​ന്ന​താ​യി ക​ണ്ടെ​ത്തു​ന്ന​ത്. വ​ൻ​കി​ട​ക്കാ​രാ​ണ് ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നാ​ണ് പ​രാ​തി. ത​ർ​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ റീ​സ​ർ​വെ ന​ട​ത്തി ക​നാ​ലു​ക​ൾ സ​ർ​ക്കാ​രി​ന്‍റെ അ​ധീ​ന​ത​യി​ലെ​ന്നു​റ​പ്പാ​ക്ക​ണം.
തോ​ടു​ക​ൾ കൈ​യേ​റി​യ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​ണ് മ​ന്ത്രി ജി​ല്ല ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ക​നാ​ലു​ക​ളി​ലേ​ക്ക് ശു​ദ്ധീ​ക​രി​ക്കാ​തെ ജ​ല​മൊ​ഴു​ക്കു​ന്ന​തി​നു ബ​ദ​ൽ​മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​നാ​ൽ പ​രി​സ​ര​ത്തെ സ​മ​തി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ വി​പു​ല​മാ​യ സെ​മി​നാ​ർ ജൂ​ണ്‍ ര​ണ്ടി​ന് ന​ട​ത്തും. വൃ​ത്തി​യാ​ക്കി​യ ക​നാ​ലു​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് അ​ത​ത് പ്ര​ദേ​ശ​ത്തെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ തോ​മ​സ് ജോ​സ​ഫ്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.