ഖാ​ദി റം​സാ​ൻ ഫെ​സ്റ്റ് ആ​രം​ഭി​ച്ചു
Saturday, May 25, 2019 10:35 PM IST
കോ​ട്ട​യം : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ൻ കേ​ര​ള ഖാ​ദി ബോ​ർ​ഡി​ന്‍റെ​യും ചാ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലും ച​ങ്ങ​നാ​ശേ​രി അ​ര​മ​ന​പ്പ​ടി​യി​ലു​മു​ള്ള ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് ഭ​വ​നി​ലും മ​ല്ല​പ്പ​ള്ളി ഖാ​ദി പ്ലാ​സാ​യി​ലും പ​ള്ളി​ക്കൂ​ട്ടു​മ്മ ഖാ​ദി പാ​ല​സി​ലും ഖാ​ദി റം​സാ​ൻ ഫെ​സ്റ്റ് മ​ണ്‍​സൂ​ണ്‍ സ്കൂ​ൾ ഇ​യ​ർ മെ​ഗാ മേ​ള ആ​രം​ഭി​ച്ചു. കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലെ ഖാ​ദി ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി. ആ​ർ. സോ​ന മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സാ​ബു പു​ളി​മൂ​ട്ടി​ൽ, ചാ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ സ​ക്ക​റി​യാ​സ് , അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ കെ.​സി.​ജോ​ജോ, ഖാ​ദി ഭ​വ​ൻ മാ​നേ​ജ​ർ കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​ത​ത്തി​ന്‍റെ പൈ​തൃ​ക വ​സ്ത്ര​മാ​യ ഖാ​ദി കൂ​ടാ​തെ കു​ടി​ൽ വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും ശു​ദ്ധ​മാ​യ ഗ്രാ​മീ​ണ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളും പ​ഞ്ഞി​മെ​ത്ത​ക​ളും ത​ടി-​സ്റ്റീ​ൽ-​ചൂ​ര​ൽ ഫ​ർ​ണീ​ച്ച​റു​ക​ളു​ടെ അ​ത്ഭു​ത ക​ല​വ​റ​യും എ​ല്ലാം മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഭാ​ര​ത​ത്തി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ നെ​യ്തെ​ടു​ത്ത ഖാ​ദി സി​ൽ​ക്ക്, ജൂ​ട്ട് സി​ൽ​ക്ക്-​കോ​ട്ട​ൻ സാ​രി​ക​ൾ, ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ,റെ​ഡി​മെ​യ്ഡ് ഷ​ർ​ട്ടു​ക​ൾ, കു​ർ​ത്ത​ക​ൾ, ചു​രി​ദാ​റു​ക​ൾ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ലു​ക​ൾ, ക​യ​റു​ത്പ​ന്ന​ങ്ങ​ൾ, കാ​ർ​പ്പ​റ്റു​ക​ൾ, ആ​യു​ർ​വേ​ദ ഉ​ത്പ​ന്ന​ങ്ങ​ൾ, കോ​ലാ​പ്പു​രി-​ലെ​ത​ർ ചെ​രി​പ്പു​ക​ൾ, ബാ​ഗു​ക​ൾ, തേ​ൻ, തേ​നു​ത്പ​ന്ന​ങ്ങ​ൾ, ത​ടി-​സ്റ്റീ​ൽ-​ചൂ​ര​ൽ ഫ​ർ​ണി​ച്ച​റു​ക​ൾ തു​ട​ങ്ങി​യ ഗ്രാ​മ വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യാ​ണ് ഫെ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
സ​ർ​ക്കാ​ർ-​ബാ​ങ്ക് പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്കും, അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്കും ത​വ​ണ​വ്യ​വ​സ്ഥ​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.​റം​സാ​ൻ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഖാ​ദി​ക്ക് 30 ശ​ത​മാ​ന​വും ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ​ക്ക് 10 ശ​ത​മാ​ന​വും മ​റ്റി​ന​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വും ല​ഭ്യ​മാ​ണ്. സ്കൂ​ൾ വ​ർ​ഷാ​രം​ഭം പ്ര​മാ​ണി​ച്ച് ഖാ​ദി യൂ​ണീ​ഫോം തു​ണി​ക​ളും സാ​രി​ക​ളും സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത വി​ല​യി​ൽ ല​ഭി​ക്കും.