ദൈ​വ​വി​ളി​യ്ക്ക് പ്ര​ത്യു​ത്ത​രം ന​ൽ​കാ​ൻ വ​രും ത​ല​മു​റ ബാ​ധ്യ​സ്ഥ​രാ​ണ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Saturday, May 25, 2019 10:35 PM IST
മു​ഹ​മ്മ: വി​വി​ധ സ​ഭ​ക​ളു​ടെ ഒ​ത്തൊ​രു​മ ആ​വ​ശ്യ​മാ​ണെ​ന്നും ദൈ​വ​വി​ളി​യ്ക്ക് പ്ര​ത്യു​ത്ത​രം ന​ൽ​കാ​ൻ വ​രും ത​ല​മു​റ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു.
സിം​ലാ ചാ​ണ്ടി​ഗ​ർ രൂ​പ​ത​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഫാ.​സ​ഖ​റി​യാ​സ് യോ​ഗ്യാ​വീ​ട്ടി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഹ​മ്മ​യി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​യി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തു​ട​ർ​ന്നു ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ജ​യ്പൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഒ​സ് വാ​ൽ​ഡ് ലൂ​യി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മൂ​ഹ​ത്തി​ന്‍റെ സ​ർ​വ​തോ​മു​ഖ​മാ​യ വ​ള​ർ​ച്ച​യ്ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച​യാ​ളാ​ണ് ഫാ.​സ​ഖ​റി​യാ​സ് എ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ട് സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് അ​മൂ​ല്യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ആ​ളാ​ണ് സ​ഖ​റി​യാ​സ​ച്ച​നെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ മാ​ർ സ്ലീ​വാ ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ണി​യ​പു​ര​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ.​ആ​ന്‍റ​ണി മു​ത​ല​ക്കാ​വി​ൽ, വി.​ജി. ഡൊ​മി​നി​ക്ക്, ചാ​ക്കോ ജോ​സ്, ടോ​മി ജോ​ണ്‍, ഷൈ​നി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.