ഓ​ട്ടോ​യി​ൽ ബ​സി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, May 25, 2019 10:35 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ ക​ല​വൂ​ർ വ​ള​വ​നാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യി​ൽ ബ​സി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി ആ​പ്പൂ​രു​വെ​ളി വീ​ട്ടി​ൽ ഷാ​ജി (46) യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ഓ​ട്ടോ​റി​ക്ഷ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​വേ കെഎ സ്ആ​ർ​ടി​സി ലോ​ഫ്ളോ​ർ ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ആ​ഘാ​ത​മേ​റ്റ ഷാ​ജി​യെ ഉ​ട​ൻ പൂ​ങ്കാ​വി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​യ മ​റ്റു ര​ണ്ടു​പേ​രും പ​രി​ക്കൊ​ന്നും കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു. സു​ശീ​ല​യാ​ണ് മ​രി​ച്ച ഷാ​ജി​യു​ടെ ഭാ​ര്യ. അ​ക്ഷ​യ്, ആ​ദ​ർ​ശ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മാ​താ​വ് വി​മ​ല.