ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​രു​ം: മ​ന്ത്രി
Sunday, May 26, 2019 10:45 PM IST
ആ​ല​പ്പു​ഴ: ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രും ഫി​ഷ​റീ​സ് വ​കു​പ്പും ഗൗ​ര​വ​ക​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഇ​വി​ടെ ന​ട​ത്തു​ന്ന​തെ​ന്നും ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ഐ​ആം ഫോ​ർ ആ​ല​പ്പി​യു​ടെ ഡോ​ണേ​റ്റ് എ ​ബോ​ട്ട്, ഡൊ​ണേ​റ്റ് എ ​ലൈ​വ്ലീ​ഹു​ഡ് പ​ദ്ധ​തി പ്ര​കാ​രം ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത മ​ത്സ്യ ബ​ന്ധ​ന വ​ള്ള​ങ്ങ​ളു​ടെ വി​ത​ര​ണോ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ലി​ക​ൾ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക നി​യ​മം കൊ​ണ്ട് വ​രു​മെ​ന്നും ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ അ​ശാ​സ്ത്രീ​യ​മാ​യ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു ത​ട​യി​ടു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 16,000ത്തോ​ളം ഹെ​ക്ട​റു​ള്ള വേ​ന്പ​നാ​ട്, അ​ഷ്ട​മു​ടി കാ​യ​ലു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 20 ഹെ​ക്ട​ർ സ്ഥ​ലം ക​ണ്ടെ​തി സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കും. മീ​നു​ക​ളു​ടെ പ്ര​ജ​ന​നം ന​ട​ത്തു​ന്ന​തി​നാ​ണി​ത്. ഉ​ൾ​നാ​ട​ൻ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ ത​ന്നെ ഈ ​മേ​ഖ​ല​ക​ൾ​ക്ക് കാ​വ​ലാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ക്കും. അ​നു​ദി​നം ന​ശി​ക്കു​ന്ന കാ​യ​ൽ സ​ന്പ​ത്തി​നെ സം​ര​ക്ഷി​ച്ച് പു​ന​രു​ദ്ധ​രി​ക്കു​ന്ന​താ​ണി​ത്. 201921 വ​ർ​ഷ​ങ്ങ​ൾ ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ വ​ർ​ഷ​മാ​ണെ​ന്നും ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ ​ആം ഫോ​ർ ആ​ല​പ്പി പ​ദ്ധ​തി​ക്ക് മു​ൻ​കൈ​യെ​ടു​ത്ത ആ​ല​പ്പു​ഴ സ​ബ് ക​ള​ക്ട​റെ മ​ന്ത്രി പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ അ​ഭ​യ ഫൗ​ണ്ടേ​ഷ​നും ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ഴ്സും ചേ​ർ​ന്ന് ന​ൽ​കി​യ 20 വ​ള്ള​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി മ​ന്ത്രി വി​ത​ര​ണം ചെ​യ്ത​ത്. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ 400ന് ​മു​ക​ളി​ൽ വ​ള്ള​ങ്ങ​ളാ​ണ് ഉ​ൾ​നാ​ട​ൻ മ​ത്സ്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി അ​ഞ്ച് കോ​ടി​യോ​ളം രൂ​പ​യാ​ണ് അ​ഭ​യ ഫൗ​ണ്ടേ​ഷ​ൻ ആ​ല​പ്പു​ഴ​യി​ൽ മാ​ത്രം ചെ​ല​വാ​ക്കി​യ​ത്.

ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജീ​വ​നോ​പാ​ധി​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​തി​ലൂ​ടെ സ്വ​പ്ന പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​യെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ഭ​യ ഫൗ​ണ്ടേ​ഷ​ൻ നെ​ഹ്റു ട്രോ​ഫി വാ​ർ​ഡി​ൽ പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കു​പ്പ​പ്പു​റ​ത്ത് 1.30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് അ​യാം ഫോ​ർ ആ​ല​പ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​രി​ച്ച ആ​ർ​ഒ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ച്ചി​രു​ന്നു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത് ന​വീ​ക​രി​ച്ചു ന​ൽ​കി​യ​ത്. ആ​ല​പ്പു​ഴ​യു​ടെ നി​യു​ക്ത എം.​പി. എ.​എം. ആ​രി​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ്വ​ഹി​ച്ചു. ആ​ല​പ്പു​ഴ സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ, മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ജ്ഞ​ൻ, അ​ഭ​യ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​ൻ ബാ​ല ച​ന്ദ്ര, ഹ്യു​ണ്ടാ​യ് പ്ര​തി​നി​ധി ല​ക്ഷ്മീ​കാ​ന്ത്, ഡി​റ്റി​പി​സി സെ​ക്ര​ട്ട​റി എം. ​മാ​ലി​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ഹാം​ഗീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.