വാ​നും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Sunday, May 26, 2019 10:45 PM IST
തു​റ​വൂ​ർ: ബൊ​ലോ​റോ വാ​നും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. കാ​ർ യാ​ത്ര​ക്കാ​രാ​യ നോ​ർ​ത്ത് പ​റ​വൂ​ർ പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ട​മാ​റ്റുന്മേ​ൽ ആ​ൽ​ബ​ർ​ട്ട് (60), തു​രു​ത്തി​പ്പു​റം വ​ലി​യ​പ​റ​ന്പി​ൽ ജോ​ർ​ജ് (61), വാ​നി​ലു​ണ്ടാ​യി​രു​ന്ന അ​രൂ​ക്കു​റ്റി വേ​ലി​ക്ക​യ്ക​ത്ത് സ​നൂ​ജ (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ആ​ൽ​ബ​ർ​ട്ട്, ജോ​ർ​ജ് എ​ന്നി​വ​രെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രു​ഷ​യ്ക്ക് ശേ​ഷം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​നൂ​ജ​യെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​തി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ പാ​ത​യി​ൽ തു​റ​വു​ർ റി​ല​യ​ൻ​സ് പെ​ട്രാ​ൾ പ​ന്പി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ​ദി​ശ​യി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ബൊ​ലേ​റോ വാ​ൻ യൂ ​ടേ​ണി​ൽ തി​രി​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ നോ​ർ​ത്ത് പ​റ​വൂ​രി​ൽ നി​ന്നും ചേ​ർ​ത്ത​ല​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ മ​റി​ഞ്ഞു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.