പു​ഞ്ച​ക്കൃ​ഷി​ക്കു​ശേ​ഷം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റ്റി: നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ
Sunday, May 26, 2019 10:45 PM IST
മ​ങ്കൊ​ന്പ്: പു​ഞ്ച​ക്കൃ​ഷി​ക്കു​ശേ​ഷം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റ്റി​യ​തോ​ടെ പാ​ട​ശേ​ഖ​ര​ത്തി​നു ന​ടു​വി​ലു​ള്ള തു​രു​ത്തു​ക​ളി​ലെ​യും പു​റം​ബ​ണ്ടി​ലെ​യും വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ദു​രിത​ത്തി​ൽ ക​ഴി​യു​ന്ന​ത്. ര​ണ്ടാം​കൃ​ഷി​യി​റ​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഏ​താ​നും ദി​വ​സ​ങ്ങ​ൾ ഈ ​ദു​രി​ത​മ​നു​ഭ​വി​ച്ചാ​ൽ മ​തി. എ​ന്നാ​ൽ ര​ണ്ടാം​കൃ​ഷി​യി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ വ​ർ​ഷ​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ ദു​രി​ത​ക്ക​യ​ത്തി​ലാ​ണ്. പ​ല വീ​ടു​ക​ൾ​ക്കു​ള്ളി​ലും വെ​ള്ളം ക​യ​റു​ന്ന​തോ​ടെ രാ​ത്രി ത​ല​ചാ​യ്ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​ന്നു. ഇ​തി​നു പു​റ​മെ മാ​സ​ങ്ങ​ളോ​ളം ന​ട്ടു​വ​ള​ർ​ത്തി​യ ക​ര​കൃ​ഷി​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​ന​ശി​ക്കു​ന്നു. ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ ഭൂ​രി​ഭാ​ഗം ക​ര​കൃ​ഷി​ക​ളും ന​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​ള​യാ​ന​ന്ത​രം അ​തി​ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ണ്ടും ന​ട്ടു​ന​ന​ച്ചു വ​ള​ർ​ത്തി​യ​വ വെ​ള്ളം ക​വ​ർ​ന്നെ​ടു​ത്തു​ക​ഴി​ഞ്ഞു. കൃ​ഷി​ഭ​വ​നു​ക​ൾ, സ​മു​ദാ​യ​സം​ഘ​ട​ന​ക​ൾ, വി​വി​ധ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ വ​ഴി​യാ​യി ല​ഭി​ച്ച വി​ള​ക​ളാ​ണ് ന​ശി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ട​നാ​ടി​നു പു​റ​ത്തു​നി​ന്നും വി​ത്തു​ക​ൾ വി​ല​കൊ​ടു​ത്തു വാ​ങ്ങി ന​ട്ടു​വ​ള​ർ​ത്തി​യ ക​ർ​ഷ​ക​രു​മു​ണ്ട്. ക​പ്പ, പ​പ്പാ​യ തു​ട​ങ്ങി​യ​വ പു​ര​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ശി​ച്ചി​രു​ന്നു. ഹൃ​സ്വ​കാ​ല വി​ള​ക​ൾ​ക്കു പു​റ​മെ പ്ലാ​വ് പോ​ലെ വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ടു വ​ള​ർ​ത്തി​യെ​ടു​ത്ത വ​ൻ വൃ​ക്ഷ​ങ്ങ​ൾ പോ​ലും ഉ​ണ​ങ്ങി ന​ശി​ച്ചു. കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​പ്പി​ന്‍റെ അ​ള​വ് വ​ർ​ധി​ച്ച​തും, വി​ള​ക​ൾ ന​ശി​ക്കാ​ൻ കാ​ര​ണ​മാ​യി. സാ​ധാ​ര​ണ വെ​ള്ളം ക​യ​റി​യാ​ൽ ന​ശി​ക്കാ​ത്ത വി​ള​ക​ളും ഉ​പ്പു​വെ​ള്ളം മൂ​ലം ഉ​ണ​ങ്ങി​ക്ക​രി​ഞ്ഞു. ജീ​വ​നോ​പാ​ധി​യെ​ന്നോ​ണം വ​ൻ​തോ​തി​ൽ വാ​ഴ​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ കു​ട്ട​നാ​ട്ടി​ൽ ഏ​റെ​യാ​ണ്. വെ​ള്ളം ക​യ​റി​യ​തോ​ടെ പ​തി​നാ​യി​ര​ങ്ങ​ൾ മു​ട​ക്കി​യ വാ​ഴ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. വി​ള​വെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന ഏ​ത്ത​വാ​ഴ​ക​ളും ന​ശി​ച്ച​വ​യു​ടെ പ​ട്ടി​ക​യി​ൽ പെ​ടു​ന്നു. ര​ണ്ടാം​കൃ​ഷി​ക്കാ​യി പാ​ട​ത്തെ വെ​ള്ളം വ​റ്റി​ക്കേ​ണ്ട സ​മ​യ​മ​ടു​ത്തെ​ങ്കി​ലും പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ള​മാ​യ​തി​നാ​ൽ ഈ ​ജോ​ലി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ര​ണ്ടാം​കൃ​ഷി​യി​റ​ക്കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ അ​ടു​ത്ത ന​വം​ബ​റി​ൽ മാ​ത്ര​മെ പ​ന്പിം​ഗ് ആ​രം​ഭി​ക്കു​ക​യു​ള്ളു. ക​ര​കൃ​ഷി​ക​ൾ ന​ശി​ക്കു​ന്ന സം​ഭ​വം പ​തി​വാ​ണ​ങ്കി​ലും കൃ​ഷി​വ​കു​പ്പി​ൽ നി​ന്നും ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്നി​ല്ല. ആ​ർ​ബ്ലോ​ക്കു മോ​ഡ​ൽ പ​ദ്ധ​തി​യാ​ണ് ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൃ​ഷി​യി​ല്ലാ​ത്ത സ​മ​യ​ത്തും നി​യ​ന്ത്രി​ത​മാ​യ അ​ള​വി​ൽ വെ​ള്ളം ക​യ​റ്റി​യാ​ൽ അ​തു ക​ര​കൃ​ഷി സം​ര​ക്ഷ​ണ​ത്തി​നും സ്വൈ​ര്യ​ജീ​വി​ത​ത്തി​നും സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പറയുന്നത്.