ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു
Sunday, May 26, 2019 10:45 PM IST
തു​റ​വൂ​ർ: ഓ​ടി​കൊ​ണ്ടി​രി​ക്കെ ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ തു​റ​വു​ർ റി​ല​യ​ൻ​സ് പ​ന്പി​നു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ലു​വ​യി​ൽ നി​ന്നും പെ​യി​ന്‍റു ക​യ​റ്റി പാ​ലാ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൽ നി​ന്നും പെ​യി​ന്‍റ് റോ​ഡി​ലേ​ക്ക് പൊ​ട്ടി​യൊ​ഴു​കി. അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​റി​ഞ്ഞു കി​ട​ന്ന വാ​ഹ​നം റോ​ഡി​ൽ നി​ന്ന് നീ​ക്കി.​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.