പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ല​തി​ലും വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം സാ​ധ്യ​മാ​കു​ന്നി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി
Sunday, May 26, 2019 10:45 PM IST
ആ​ല​പ്പു​ഴ: യോ​ജി​ച്ചു നീ​ങ്ങേ​ണ്ട പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ല​തി​ലും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം സാ​ധ്യ​മാ​കു​ന്നി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. ഇ​ത് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന​സു​വ​ച്ചാ​ൽ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യും വേ​ഗ​ത്തി​ലും ന​ട​പ്പി​ലാ​ക്കാ​നും ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന​ത്തി​ന്‍റെ എ​ന്ത​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യാ​ലും ദേ​ശീ​യ വ​രു​മാ​ന​ത്തി​ന്‍റെ മൂ​ന്നു​ശ​ത​മാ​ന​ത്തി​ന​പ്പു​റം വാ​യ്പ ന​ല്കി​ല്ലെ​ന്ന​താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് വ​ൻ​തു​ക വാ​യ്പ​യാ​യി ന​ല്കു​ക​യും ചെ​യ്യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നേ​രി​ട്ട​ല്ലാ​തെ ക​ന്പ​നി രൂ​പീ​ക​രി​ച്ചു വാ​യ്പ ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കും.
കോ​ർ​പ​റേ​റ്റ് വാ​യ്പാ പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ലാ​ഭം കൊ​യ്യു​ന്ന പ​ദ്ധ​തി​ക​ൾ​ക്കാ​ണെ​ങ്കി​ൽ സ​ർ​ക്കാ​ർ വാ​യ്പാ പ​ണം വി​നി​യോ​ഗി​ക്കു​ന്ന​ത് ആ​ശു​പ​ത്രി, സ്കൂ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ക​സ​ന​ത്തി​നാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കി​ല ഡ​യ​റ​ക്ട​ർ ഡോ. ​ജോ​യി ഇ​ള​മ​ണ്‍ പ്ര​തി​ക​ര​ണ പ്ര​സം​ഗം ന​ട​ത്തി. ഉ​ച്ച​യ്ക്ക് സു​ഹൃ​ത് സ​മ്മേ​ള​നം ന​ട​ന്നു. വൈ​കു​ന്നേ​രം ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം പൊ​തു​മ​രാ​മ​ത്ത്-​ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യു​ക്ത എം​പി എ.​എം. ആ​രി​ഫ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് നാ​ട​ക​വും അ​ര​ങ്ങേ​റി.