ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല തി​രി​കെ ന​ല്‍​കി വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​തൃ​ക​യാ​യി
Sunday, May 26, 2019 10:46 PM IST
ചേ​ര്‍​ത്ത​ല: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല വീ​ട്ട​മ്മ​ക്ക് തി​രി​കെ ന​ല്‍​കി വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​തൃ​ക​യാ​യി. വ​യ​ലാ​ര്‍ ആ​യു​ര്‍​ക്ഷേ​ത്ര ന​ഴ്‌​സിം​ഗ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ​ഴു​പു​ന്ന ചി​ല്ലം​ത​റ മോ​ഹ​ന​ന്‍റെ മ​ക​ള്‍ ശി​ല്പ, കു​ത്തി​യ​തോ​ട് പ​ര​വ​ത്ത​റ ജോ​യി​യു​ടെ മ​ക​ള്‍ നി​മ്മി എ​ന്നി​വ​ര്‍​ക്ക് ശ​നി​യാ​ഴ്ച സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ​വി​ഴ മു​ത്തോ​ടു​കൂ​ടി​യ നാ​ല​ര പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല ല​ഭി​ച്ച​ത്.
വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​ല ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഏ​ല്പി​ച്ചു. ന​ഗ​ര​സ​ഭ 24-ാം വാ​ര്‍​ഡി​ല്‍ കു​രു​ക​യി​ല്‍ അ​ക്ഷ​യ​കു​മാ​റി​ന്റെ ഭാ​ര്യ മ​ഞ്ജു മാ​ല ന​ഷ്ട​പ്പെ​ട്ടെ​ന്ന പ​രാ​തി​യു​മാ​യി പി​ന്നാ​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി. യാ​ത്ര​യ്ക്കാ​യി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ഞ്ജു​വി​ന്‍റെ മാ​ല ന​ഷ്ട​മാ​യ​ത്. ഇ​ന്ന​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ങ്ക​ണ​ത്തി​ല്‍ സി​ഐ പി. ​ശ്രീ​കു​മാ​റി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ഞ്ജു​വി​നു മാ​ല കൈ​മാ​റി. കു​ട്ടി​ക​ള്‍​ക്ക് മ​ഞ്ജു പാ​രി​തോ​ഷി​കം ന​ല്‍​കി. ഇ​വ​രു​ടെ സ​ത്യ​സ​ന്ധ​ത​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം അ​ഭി​ന​ന്ദി​ച്ചു.