സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ന​വോ​ഥാ​ന പ്ര​വ​ർ​ത്ത​നം: തോ​മ​സ് ഐ​സ​ക്
Sunday, May 26, 2019 10:46 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ഇ​ന്ന​ത്തെ സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു എ​ന്ന് മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.
എ​സ്എ​ൻ​ഡി​പി യോ​ഗം പാ​തി​ര​പ്പ​ള്ളി ചെ​ട്ടി​കാ​ട് 581-ാം ന​ന്പ​ർ ശാ​ഖാ ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ് മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും എ​ൻ.​കെ. നാ​രാ​യ​ണ​ൻ മം​ഗ​ല്യ, വി​ദ്യാ​ഭ്യാ​സ, ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വോ​ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ വെ​ല്ലു​വി​ളി നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ത്രീ​ക​ളെ ശ​ബ​രി​മ​ല​യി​ൽ ക​യ​റ്റു​ന്ന​തി​ന് വേ​ണ്ടി​യ​ല്ല ന​വോ​ത്ഥാ​ന മൂ​ല്യ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച​ത്. ന​വോ​ത്ഥാ​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ൾ സം​ര​ക്ഷി​ച്ചു നി​ർ​ത്ത​ണം. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​യി​ലും കേ​ര​ളം മാ​തൃ​കാ സം​സ്ഥാ​ന​മാ​യി മാ​റാ​ൻ ക​ഴി​ഞ്ഞ​ത് ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ളാ​ണെ​ന്ന് ഗു​രു​ക്ഷേ​ത്രം നി​ർ​മാ​ണ​ത്തി​നു പി​ന്ന​ണി​യി​ലു​ള്ള​വ​രെ ആ​ദ​രി​ച്ച ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. എ​ല്ലാ രം​ഗ​ത്തും ഗു​രു​വി​ന് വ്യ​ക്ത​മാ​യ കാ​ഴ്ച​പാ​ട് ഉ​ണ്ടാ​യി​രു​ന്നു. വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് വ​ലി​യ ധൂ​ർ​ത്താ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഗു​രു​ദേ​വ​പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ ശി​വ​ഗി​രി​മ​ഠ​ത്തി​ലെ സ്വാ​മി വി​ശാ​ലാ​ന​ന്ദ നി​ർ​വ​ഹി​ച്ചു. ശാ​ഖാ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​വി. സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.
വെ​ള്ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന്പ​ല​പ്പു​ഴ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി. ​ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി കെ.​എ​ൻ. പ്രേ​മാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. യോ​ഗം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ.​കെ. രം​ഗ​രാ​ജ​ൻ, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. സ്നേ​ഹ​ജ​ൻ, യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ വി.​ആ​ർ. വി​ദ്യാ​ധ​ര​ൻ, പാ​ട്ടു​ക​ളം ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് കെ. ​സ​ദാ​ശി​വ​ൻ, യൂ​ത്ത്മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ബി​ജു, വ​നി​താ​സം​ഘം പ്ര​സി​ഡ​ന്‍റ് ഗീ​താ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശാ​ഖ സെ​ക്ര​ട്ട​റി കെ.​വി. സ​ജി​ത​കു​മാ​ർ സ്വാ​ഗ​ത​വും പി.​ടി. പ്ര​ഭാ​ക​ര ത​ണ്ടാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. കൊ​ച്ചി​ൻ മ​ൻ​സൂ​ർ അ​വ​ത​രി​പ്പി​ച്ച വ​യ​ലാ​ർ ഗാ​ന​സ​ന്ധ്യ​യും ന​ട​ന്നു.