നോ​ന്പു​കാ​ല​ത്ത് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കെ​ല്ലാം സൈ​ക്കി​ൾ
Sunday, May 26, 2019 10:46 PM IST
എ​ട​ത്വ: നോ​ന്പു​കാ​ല​ത്ത് മു​ട​ങ്ങാ​തെ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കെ​ല്ലാം സൈ​ക്കി​ൾ. പ​ച്ച ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ നോ​ന്പു​കാ​ല​ത്ത് മു​ട​ങ്ങാ​തെ എ​ല്ലാ ദി​വ​സ​വും പ​ള്ളി​യി​ലെ​ത്തി​യ 17 കു​ട്ടി​ക​ൾ​ക്കാ​ണ് സൈ​ക്കി​ൾ ല​ഭി​ച്ച​ത്. പ​ള്ളി​യി​ൽ നി​ന്ന് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി നെ​ര​യ​ത്തും അ​സി. വി​കാ​രി ഫാ. ​സ​ക്ക​റി​യാ​സ് ഇ​രു​പ​തി​ലും ചേ​ർ​ന്നാ​ണ് ഇ​വ​ർ​ക്കാ​യി ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്ത​ത്.
യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​നു എ​സ്എ​ബി​എ​സ് കോ​ണ്‍​വ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ൻ​സ് ഇ​രു​പ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ആ​ന്‍റ​ണി, അ​തി​ര​ന്പു​ഴ സെ​ന്‍റ് അ​ലോ​ഷ്യ​സ് പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ടോം ​ജെ. കൂ​ട്ട​ക്ക​ര, സി.​ടി. വ​ർ​ഗീ​സ്, തോ​മ​സ് ഫ്രാ​ൻ​സി​സ്, ജ​യിം​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ മെ​മ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.