റോ​ട്ട​റി​യു​ടെ നാ​ട്ട​റി​വ് യാ​ത്ര ഞാ​യ​റാ​ഴ്ച
Friday, June 14, 2019 10:32 PM IST
ആ​ല​പ്പു​ഴ: വി​വി​ധ ഗ്രാ​മീ​ണ അ​റി​വു​ക​ൾ സ​മാ​ഹ​രി​ക്കു​ന്ന​തി​നും ച​രി​ത്ര​പ​ര​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യി പ്രാ​ധാ​ന്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ നാ​ട്ട​റി​വ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു.
കാ​ട് മു​ത​ൽ ക​ട​ൽ വ​രെ എ​ന്ന പേ​രി​ലു​ള്ള യാ​ത്ര നാ​ളെ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി ജി​ല്ലാ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് ഓ​ഫീ​സ​ർ പി. ​പാ​ർ​വ​തി​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ഒ.​ജെ. സ്ക​റി​യ അ​റി​യി​ച്ചു.