500 ദി​ന​ങ്ങ​ൾ പി​ന്നി​ട്ട് വി​ശ​പ്പു​ര​ഹി​ത ചേ​ർ​ത്ത​ല പ​ദ്ധ​തി
Friday, June 14, 2019 10:32 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല സാ​ന്ത്വ​നം പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി ന​ട​പ്പാ​ക്കു​ന്ന വി​ശ​പ്പു​ര​ഹി​ത ചേ​ർ​ത്ത​ല പ​ദ്ധ​തി 500 ദി​വ​സം പി​ന്നി​ട്ടു. ചേ​ർ​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്കി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​വ​ശ​രും ആ​ലം​ബ​ഹീ​ന​രു​മാ​യ 420 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ദി​വ​സേ​ന വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
സ്മ​ര​ണീ​യ ആ​ഘോ​ഷ ദി​ന​ങ്ങ​ൾ പ്ര​മാ​ണി​ച്ച് വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും ന​ൽ​കു​ന്ന സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ​യാ​ണ് ചേ​ർ​ത്ത​ല ന​ഗ​ര​മ​ധ്യ​ത്തി​ൽ സാ​ന്ത്വ​നം ആ​സ്ഥാ​ന​ത്തോ​ടു ചേ​ർ​ന്ന പാ​ച​ക​പ്പു​ര​യി​ൽ പാ​ക​പ്പെ​ടു​ത്തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി ക്കു​ന്ന​തി​നു​ള്ള പ​ണം സ​മാ​ഹ​രി​ക്കു​ന്ന​ത്. സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി 500 ദി​വ​സം പി​ന്നി​ട്ടു. അ​ത് പ്ര​മാ​ണി​ച്ച് ഒ​രാ​ഴ്ച​ത്തെ പ​രി​പാ​ടി​ക​ളാ​ണ് 30 മു​ത​ൽ സൊ​സൈ​റ്റി ന​ട​ത്തു​ക.
പാ​ണാ​വ​ള്ളി​യി​ലാ​കും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി. എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് എ.​എം. ആ​രി​ഫ് സൊ​സൈ​റ്റി​ക്ക് അ​നു​വ​ദി​ച്ച ആം​ബു​ല​ൻ​സ് സ​ർ​വീ​സ് 30ന് ​ആ​രം​ഭി​ക്കും. ഭ​ക്ഷ​ണ സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തു​ന്ന സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​വും ചേ​ർ​ത്ത​ല ഏ​രി​യ​യി​ൽ അ​ന്നേ​ദി​വ​സം ന​ട​ത്തും. രോ​ഗീ പ​രി​ച​ര​ണ​ത്തി​ന് പു​തു​താ​യി ഒ​രു ഹോം​കെ​യ​ർ യൂ​ണി​റ്റു​കൂ​ടി അ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും.
ഇ​തി​നാ​യി ഒ​രു വാ​ഹ​നം കൂ​ടി സൊ​സൈ​റ്റി വാ​ങ്ങും. ഇ​തേ​വ​രെ ക​ണ്ടെ​ത്തി​യ 507 കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് പു​റ​മെ ആ​രെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ സ​ർ​വേ ആ​രം​ഭി​ക്കും. 75 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സൊ​സൈ​റ്റി സ്വ​ന്ത​മാ​യി വാ​ങ്ങി​യ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​വും 500ാംദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​മെ​ന്നും സാ​ന്ത്വ​നം പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​പ്പ​ൻ​നാ​യ​രും സെ​ക്ര​ട്ട​റി പി.​എം പ്ര​വീ​ണും അ​റി​യി​ച്ചു.