കാ​ല​വ​ർ​ഷ​ക്കെ​ടു​തി: അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Friday, June 14, 2019 10:34 PM IST
ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ക​ട​ൽ ക്ഷോ​ഭ​വും നാ​ശ​ന​ഷ്ട​വും ഉ​ണ്ടാ​കു​ന്ന ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളെ ക​ട​ലാ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. നി​യ​മ​സ​ഭ​യി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി​മാ​രാ​യ ഡോ. ​ടി.​എം.​തോ​മ​സ് ഐ​സ​ക്, ജി.​സു​ധാ​ക​ര​ൻ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, പി.​തി​ലോ​ത്ത​മ​ൻ, മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, എ.​എം.​ആ​രി​ഫ് എം.​പി, ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​സു​ഹാ​സ്, ജ​ല​വി​ഭ​വ വ​കു​പ്പി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​താ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ ക​ട​ലാ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന പ​ട്ടി​ക ഒ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വ​ലി​യ​ഴീ​ക്ക​ൽ, ത​റ​യി​ൽ​ക്ക​ട​വ്, പെ​രും​പ​ള്ളി, ന​ല്ലാ​നി​ക്ക​ൽ, ആ​റാ​ട്ടു​പ്പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ, പാ​നൂ​ർ, കോ​മ​ന, മാ​ധ​വ​മു​ക്ക്, നീ​ർ​ക്കു​ന്നം, വ​ണ്ടാ​നം, വ​ള​ഞ്ഞ​വ​ഴി, പു​ന്ന​പ്ര, പാ​തി​ര​പ്പ​ള്ളി, ഓ​മ​ന​പ്പു​ഴ, കാ​ട്ടൂ​ർ കോ​ള​ജ് ജം​ഗ്ഷ​ൻ, ഒ​റ്റ​മ​ശേ​രി, ആ​യി​രം​തൈ, അ​ർ​ത്തു​ങ്ക​ൽ, ആ​റാ​ട്ടു​വ​ഴി, പ​ള്ളി​ത്തോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​ട്ടാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
ജി​യോ​ബാ​ഗ് അ​ടി​യ​ന്ത​ര​മാ​യി വാ​ങ്ങു​ന്ന​തി​ലേ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ, ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ എ​സ്റ്റി​മേ​റ്റ് അ​നു​സ​രി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം അ​ഡ്വാ​ൻ​സ് ചെ​യ്യേ​ണ്ട​തും ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ ആ​വ​ശ്യ​മാ​യ ബാ​ഗു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൂ​ടി തൊ​ഴി​ൽ പ​ങ്കാ​ളി​ത്ത​ത്തോ​ടെ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ ബാ​ധി​ത പ്ര​ദേ​ശ​ത്ത് ഉ​ട​ന​ടി ജി​യോ ബാ​ഗു​ക​ൾ വി​ന്യ​സി​ക്കും. ഈ ​പ്ര​വൃ​ത്തി​ക​ൾ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്നെ ആ​രം​ഭി​ച്ച് അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സ്ഥ​ല​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നാ​യി ഒ​രു ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ട​പ്പ​ള്ളി​യി​ൽ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഫ്ളാ​റ്റ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.
ഇ​തി​നാ​യി 85 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സ​ർ​ക്കാ​ർ വ​ന്ന​തി​ന് ശേ​ഷം താ​ത്കാ​ലി​ക​മാ​യി പ​ല​ഭാ​ഗ​ങ്ങ​ളി​ലും ക​ല്ലി​ട്ടെ​ങ്കി​ലും ശാ​ശ്വ​ത​പ​രി​ഹാ​രം ആ​യി​ട്ടി​ല്ല. കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ല്ലി​ടു​ന്ന​തി​നാ​യി 45.5 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ഐ​ഐ​ടി യു​ടെ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല്ലി​ടു​ന്ന​തി​ന് പ്രോ​ജ​ക്ട് ത​യാ​റാ​ക്കി ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യു​മാ​ണ്.
ഇ​തോ​ടൊ​പ്പം ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട 121 കു​ടും​ബ​ങ്ങ​ൾ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് വീ​ടും സ്ഥ​ല​വും വാ​ങ്ങു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​വാ​നും സ്ഥ​ലം വാ​ങ്ങു​ന്ന​വ​ർ​ക്ക് പ​ണം ന​ൽ​കു​ക​യും ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.