പി​തൃ​ദി​നാ​ഘോ​ഷം നാളെ
Friday, June 14, 2019 10:34 PM IST
ആ​ല​പ്പു​ഴ: ലോ​ക പി​തൃ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പി​തൃ​വേ​ദി​യും ആ​ല​പ്പു​ഴ ഫൊ​റോ​ന​യും സം​യു​ക്ത​മാ​യി ലോ​ക പി​തൃ​ദി​നാ​ഘോ​ഷം കൈ​ത​വ​ന വി​മ​ല​ഹൃ​ദ​യ ദേ​വ​ലാ​യ പാ​രീ​ഷ് ഹാ​ളി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ആ​ഘോ​ഷി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ഗു​ഡ് ഷെ​പ്പേ​ർ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ ഡോ. ​റൂ​ബി​ൾ രാ​ജ് ക്ലാ​സ് ന​യി​ക്കും. തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ൾ, അ​ഞ്ചു​മ​ക്ക​ളു​ള്ള മാ​താ​പി​താ​ക്ക​ളെ ആ​ദ​രി​ക്ക​ൽ, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും. പി​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ല​പ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത്, ഫാ. ​അ​ല​ക്സ് പാ​റ​പ്പു​റം, ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്ക​ൽ, ഫാ. ​റ്റി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, ചെ​റി​യാ​ൻ നെ​ല്ലു​വേ​ലി, റോ​യി വേ​ലി​ക്കെ​ട്ടി​ൽ, ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
വി​വി​ധ​യി​ട​ങ്ങ​ലി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ന്പൂ​രി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​ന്നീ ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ എ​സ്ഡി കോ​ള​ജി​നോ​ടു​ചേ​ർ​ന്ന റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്കു​ചെ​യ്യ​ണം.
അ​തി​ര​ന്പു​ഴ, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, കു​ട​മാ​ളൂ​ർ, കു​റു​ന്പ​നാ​ടം, മ​ണി​മ​ല, നെ​ടു​ങ്കു​ന്നം, തൃ​ക്കൊ​ടി​ത്താ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കു കൈ​ത​വ​ന ദേ​വാ​ല​യ​ത്തി​ന്‍റെ വ​ട​ക്കു​വ​ശ​ത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ളി​ങ്കു​ന്ന്, എ​ട​ത്വ, ച​ന്പ​ക്കു​ളം, ആ​ല​പ്പു​ഴ എ​ന്നീ ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള​വ​ർ കൈ​ത​ന​വ ജം​ഗ്ഷ​ന്‍റെ പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്കു​ചെ​യ്യ​ണം.