ഹ​രി​പ്പാ​ട് റ​വ​ന്യൂ ട​വ​ർ, പോ​ലീ​സ് ക്വാ​ട്ടേ​ഴ്സ് ഉ​ദ്ഘാ​ട​നം 21ന്
Friday, June 14, 2019 10:34 PM IST
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് റ​വ​ന്യൂ ട​വ​റും പോ​ലീ​സ് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും 21ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് റ​വ​ന്യൂ ട​വ​ർ അ​ങ്ക​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഇ​തോ​ടെ താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 23 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രൊ​റ്റ കൂ​ട​ക്കീ​ഴി​ലേ​ക്ക് മാ​റും.
പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​തു​താ​യി നി​ർ​മി​ച്ച താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നും നി​ർ​വ​ഹി​ക്കും.
റ​വ​ന്യൂ ട​വ​ർ കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കും. നി​യു​ക്ത എം​പി​മാ​രാ​യ എ.​എം. ആ​രി​ഫ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം​എ​ൽ​എ​മാ​രാ​യ യു. ​പ്ര​തി​ഭ, തോ​മ​സ് ചാ​ണ്ടി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ക​ള​ക്ട​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ്, മു​ൻ എം​എ​ൽ​എ​മാ​രാ​യ ടി.​കെ. ദേ​വ​കു​മാ​ർ, ബാ​ബു പ്ര​സാ​ദ്, ഹ​രി​പ്പാ​ട് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ​മ്മ പു​ന്നൂ​ർ​മ​ഠം, കാ​യം​കു​ളം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ തു​ട​ങ്ങി രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.