ത​ല​വ​ടി​യി​ൽ കു​ടി​വെ​ള്ളം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ ത​ട​ഞ്ഞു
Friday, June 14, 2019 10:34 PM IST
എ​ട​ത്വ: കു​ടി​വെ​ള്ളം വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു. നീ​രേ​റ്റു​പു​റം വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള ശു​ദ്ധ​ജ​ലം പ​ദ്ധ​തി​പ്ര​ദേ​ശ​മാ​യ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ജി​ല്ല ക​ള​ക്ട​റി​ന്‍റെ നി​ർ​ദ്ദേ​ശം കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ്രോ​ജ​ക്ട് ഓ​ഫീ​സ് പാ​ലി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ ത​ട​ഞ്ഞ​ത്. ത​ല​വ​ടി വെ​ള്ള​ക്കി​ണ​റി​ന് സ​മീ​പ​മു​ള്ള ഉ​പ​രി​ത​ല ടാ​ങ്കി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള വാ​ൽ​വ് ഇ​ന്ന​ലെ അ​ട​ച്ച ശേ​ഷം കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കാ​നാ​യി പൈ​പ്പു​ക​ൾ യോ​ജി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ത​ട​ഞ്ഞ​ത്.
നീ​രേ​റ്റു​പു​റം വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ നി​ന്ന് കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ വെ​ള്ളം എ​ത്തി​ക്കാ​നാ​യി ഗ്രാ​മീ​ണ റോ​ഡി​ൽ പൈ​പ്പ് വ​ലി​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി പ്രോ​ജ​ക്ട് ഓ​ഫീ​സ് പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചി​രു​ന്നു. പ​ദ്ധ​തി പ്ര​ദേ​ശ​മാ​യ പ​ഞ്ചാ​യ​ത്തി​ലെ ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​മെ​ന്ന ഉ​പാ​ധി​യോ​ടെ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കി. ഉ​പാ​ധി​ക​ൾ​ക്ക് വി​പ​രീ​ത​മാ​യി പ്രോ​ജ​ക്ട് ഓ​ഫീ​സ് നീ​ങ്ങി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പൈ​പ്പ് സ്ഥാ​പി​ക്ക​ൽ ത​ട​ഞ്ഞു. ഇ​തേ തു​ട​ർ​ന്നാ​ണ് ഒ​രു മാ​സം മു​ന്പ് ക​ള​ക്ട്രേ​റ്റി​ൽ പ്ര​സി​ഡ​ന്‍റു​മാ​രെ ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച​ത്. ച​ർ​ച്ച​യി​ൽ നീ​രേ​റ്റു​പു​റ​ത്ത് നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന ശു​ദ്ധ​ജ​ലം ത​ല​വ​ടി വെ​ള്ള​ക്കി​ണ​റു​ള്ള ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ മ​ണ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​വും നീ​രേ​റ്റു​പു​റം പാ​ല​ത്തി​ന് താ​ഴ​യു​മു​ള്ള പൈ​പ്പ് ലൈ​ന്‍റെ അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ് ക​ള​ക്ട​റി​നെ അ​റി​യി​ച്ചു. അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​യി ക​ള​ക്ട​റി​ന്‍റ നി​ർ​ദ്ദേ​ശ പ്ര​കാ​രം ജ​ല​അ​ഥോ​റി​റ്റി പ​ത്ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും പ​ണി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. പ​ണി പൂ​ർ​ത്തി​യാ​യി നീ​രേ​റ്റു​പു​റം ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ നി​ന്ന് ശ​ദ്ധ​ജ​ല വി​ത​ര​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ഈ ​ക​ണ​ക്ഷ​ൻ വ​ഴി ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി നി​ർ​ത്തി​വ​ച്ച് കു​ട്ട​നാ​ടി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ശു​ദ്ധ​ലം എ​ത്തി​ച്ച് ജ​ല​അ​ഥോ​റി​റ്റി​ക്ക് പ്രോ​ജ​ക്ട് കൈ​മാ​റാ​നു​ള്ള ഓ​ഫീ​സി​ന്‍റെ നീ​ക്ക​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ ത​ട​ഞ്ഞ​ത്.
ഉ​യ​ര​മു​ള്ള ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ കു​ടി​വെ​ള്ളം എ​ത്തി​ല്ലെ​ന്നാ​ണ് പ്രോ​ജ​ക്ട് ഓ​ഫീ​സ് ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ച​ത്. ഇ​തി​നു​ള്ള പ​രി​ഹാ​ര​വും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ചെ​യ്തി​രു​ന്നു. അ​ഡീ​ഷ​ണ​ൽ ജ​ല​സം​ഭ​ര​ണി സ്ഥാ​പി​ക്കാ​ൻ ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷം രൂ​പ ബ​ജ​റ്റി​ൽ വ​ക​കൊ​ള്ളി​ച്ചി​രു​ന്നു.
നി​ർ​മാ​ണം ക​ഴി​ഞ്ഞ് ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ ഇ​തേ​വ​രെ കു​ടി​വെ​ള്ളം സം​ഭ​രി​ക്കാ​ൻ ജ​ല​അ​ഥോ​റി​റ്റി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വി​ടെ ശു​ദ്ധ​ജ​ലം സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്താ​ൽ മാ​ത്ര​മേ ത​ല​വ​ടി​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ പ​റ​ഞ്ഞു. ക​ള​ക്ട​റി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തി​ന് വി​പ​രീ​ത​മാ​യി ശു​ദ്ധ​ജ​ലം വ​ഴി​തി​രി​ച്ച് വി​ടാ​നു​ള്ള പ്രോ​ജ​ക്ട് ഓ​ഫീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്േ‍​റ​യും പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്തി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ തു​ട​ർ​പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ​ത്.