ലേക്ക് റി​സോ​ർ​ട്ടി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നി​കു​തി കു​റ​ച്ചു ന​ൽ​കാ​നു​ള്ള നീ​ക്കം അ​ഴി​മ​തി: ര​മേ​ശ് ചെ​ന്നി​ത്ത​ല
Friday, June 14, 2019 10:34 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ അ​ന​ധി​കൃ​ത​മെ​ന്ന് ക​ണ്ടെ​ത്തി​യ മു​ൻ​മ​ന്ത്രി തോ​മ​സ്ചാ​ണ്ടി​യു​ടെ പു​ന്ന​മ​ട​യി​ലെ ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​കു​തി പു​ന​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം അ​ഴി​മ​തി​യും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
ആ​ല​പ്പു​ഴ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് കെ​ട്ടി​ട​ങ്ങ​ൾ അ​ന​ധി​കൃ​ത​മെ​ന്ന് ക​ണ്ടെ​ത്തു​ക​യും 2.71കോ​ടി രൂ​പ നി​കു​തി ചു​മ​ത്തു​ക​യും ചെ​യ്ത​ത്. പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി 35ല​ക്ഷം രൂ​പ​യാ​യി കു​റ​ക്കു​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ പ​രി​ശോ​ധി​ക്ക​ണം. ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യും നി​ത​മ​പ​ര​മാ​യും നേ​രി​ടും. സാ​ധാ​ര​ണ​ക്കാ​ര​നാ​യി​രു​ന്നെ​ങ്കി​ൽ മു​ഴു​വ​ൻ തു​ക​യും അ​ട​പ്പി​ക്കു​മാ​യി​രു​ന്നു. നി​യ​മം എ​ല്ലാ​വ​ർ​ക്കും ഒ​ന്നു​പോ​ലെ​യാ​ണ്. ഭ​ര​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് ഒ​രു​ത​ര​വും മ​റ്റു​ള്ള​വ​ർ​ക്ക് മ​റ്റോ​രു​ത​ര​ത്തി​ലും ആ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ക്ര​മ​രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കാ​ൻ സി​പി​എ​മ്മി​ന് ക​ഴി​യി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് സി.​ഒ.​ടി. ന​സീ​റി​ന് നേ​രെ ന​ട​ത്തി​യ അ​ക്ര​മം. ന​സീ​ർ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ത​ല​ശേ​രി എം​എ​ൽ​എ​യെ പ്ര​തി​ക​യാ​ക്കി പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണം. നി​യ​മ​സ​ഭ​യി​ൽ പേ​രെ​ടു​ത്ത് പ​റ​ഞ്ഞി​ട്ടും ത​ല​ശേ​രി എം​എ​ൽ​എ ആ​രോ​പ​ണം നി​ഷേ​ധി​ക്കാ​തി​രു​ന്ന​ത് ന​സീ​ർ ഉ​ന്ന​യി​ച്ച് ആ​രോ​പ​ണം ശ​രി​യ​യാ​യ​തു കൊ​ണ്ടാ​ണ്. ആ​ല​പ്പു​ഴ​യി​ൽ വോ​ട്ട് കു​റ​ഞ്ഞ​ത് കെ.​വി.​തോ​മ​സ്, പി.​സി.​വി​ഷ്ണു​നാ​ഥ്, കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ എ​ത് ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ലും യു​ഡി​എ​ഫ് ഭ​യ​ക്കു​ന്നി​ല്ല. സി​ഐ ന​വാ​സി​നെ കാ​ണാ​താ​യി​ട്ട് 24 മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ഴും പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ സേ​ന​യ്ക്ക് യോ​ജി​ച്ച​ത​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു​വും പ​ങ്കെ​ടു​ത്തു.