പി​ജി വി​ദ്യാ​ർ​ഥി​ക​ളും ഹൗ​സ് സ​ർ​ജന്മാ​രും പ​ണി​മു​ട​ക്കി, രോ​ഗി​ക​ൾ വ​ല​ഞ്ഞു
Friday, June 14, 2019 10:34 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പി​ജി വി​ദ്യാ​ർ​ഥി​ക​ളും ഹൗ​സ് സ​ർ​ജന്മാ​രും പ​ണി​മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഒ​പി​യി​ലെ​ത്തി​യ രോ​ഗി​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ൽ​ക്കേ​ണ്ടി വ​ന്നു. ചി​കി​ത്സ​യി​ലു​ള്ള കി​ട​പ്പു രോ​ഗി​ക​ളെ​യും സ​മ​രം ബാ​ധി​ച്ചു.
സ്റ്റൈ​പ്പ​ന്‍റ് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും രാ​വി​ലെ ആ​റു മു​ത​ൽ ഒ​പി ബ​ഹി​ഷ്ക്ക​രി​ച്ച് പി​ജി വി​ദ്യാ​ർ​ഥി​ക​ളും ഹൗ​സ് സ​ർ​ജ·ാ​രും സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്.
സ​മ​ര​ത്തി​ന് ക​ഐം​പി​ജി​എ സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി ഡോ.​രാം​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ.​പീ​റ്റ​ർ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഷാ​ജ​ഹാ​ൻ, ഡോ.​നാ​സ​ർ, ഡോ.​പ​ത്മ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗം, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ എ​ന്നി​വ​യെ സ​മ​ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു. 12 മ​ണി​ക്കൂ​റോ​ളം ആ​ശു​പ​ത്രി​യി​ൽ സേ​വ​നം ചെ​യ്യു​ന്ന ത​ങ്ങ​ളെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും, തീ​രു​മാ​നം ആ​യി​ല്ലെ​ങ്കി​ൽ 20 മു​ത​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും പ​ണി​മു​ട​ക്കി​യ പി​ജി വി​ദ്യാ​ർ​ഥി​ക​ളും ഹൗ​സ് സ​ർ​ജ·ാ​രും പ​റ​ഞ്ഞു.