ഗൗ​രി​യ​മ്മ​യ്ക്ക്പി​റ​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന് എം.​എ. ബേ​ബി
Saturday, June 15, 2019 10:45 PM IST
ആ​ല​പ്പു​ഴ: തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​ത്ത ഗൗ​രി​യ​മ്മ​യ്ക്കു മു​ന്നി​ൽ പ്രാ​യ​വും ഒ​രു പ്ര​തി​ബ​ന്ധ​മ​ല്ല. 101-ാം പി​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രാ​ൻ മു​ൻ​കൂ​ട്ടി ആ​ല​പ്പു​ഴ ചാ​ത്ത​നാ​ട് ക​ള​ത്തി​ൽ​പ്പ​റ​ന്പ് വീ​ട്ടി​ലെ​ത്തു​ന്ന​വ​രെ ചു​റു​ചു​റു​ക്കോ​ടെ​യാ​ണ് ഗൗ​രി​യ​മ്മ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം.​എ. ബേ​ബി​യും കു​ടും​ബ​വും പി​റ​ന്നാ​ൾ ആ​ശം​സ അ​ർ​പ്പി​ക്കാ​നെ​ത്തി.

ബേ​ബി എ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഇ​വി​ടെ എ​ത്തി​യി​രു​ന്നു. രാ​വി​ലെ 11.45 ന് ​എം.​എ. ബേ​ബി​യും ചെ​റു​മ​ക​ൻ ത​ന​യ​നു​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ചാ​ത്ത​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ബേ​ബി​യു​ടെ ഭാ​ര്യ ബെ​റ്റി​യും മ​ക​ൻ അ​ശോ​ക് മ​രു​മ​ക​ൾ സ​നി​ത​യും കാ​റി​ലും. ഈ​സ​മ​യം ഗൗ​രി​യ​മ്മ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​ല്പ​സ​മ​യം എ​ല്ലു​വ​രും സ്വീ​ക​ര​ണ​മു​റി​യി​ൽ നി​ന്നു. വൈ​കാ​തെ ഗൗ​രി​യ​മ്മ പ​തി​വ് വെ​ള്ള​സാ​രി​യു​ട​ത്ത് സ്വീ​ക​ര​ണ​മു​റി​യി​ലെ​ത്തി. ബേ​ബി ഇ​രി​ക്കൂ.

ഗൗ​രി​യ​മ്മ ഇ​രി​ക്കാ​തെ എ​ങ്ങ​നെ​യാ​ണ് ഇ​രി​ക്കു​ക. ഗൗ​രി​യ​മ്മ ക​സേ​ര​യി​ൽ ഇ​രു​ന്നു. ബേ​ബി​യും ചെ​റു​മ​ക​ൻ ത​ന​യ​നും അ​ടു​ത്തി​രു​ന്നു. പ്രാ​യം ഒ​ത്തി​രി​യാ​യി എ​ന്ന് ഗൗ​രി​യ​മ്മ പ​റ​ഞ്ഞ​പ്പോ​ൾ 106 വ​യ​സു​ള്ള പാ​പ്പി​ക്കു​ട്ടി ഭാ​ഗ​വ​ത​ർ ഇ​പ്പോ​ഴും ന​ല്ല സ്ഫു​ട​ത​യോ​ടെ പാ​ടു​ന്ന കാ​ര്യം ബേ​ബി ഓ​ർ​മി​പ്പി​ച്ചു. തു​ട​ർ​ന്ന് കൈ​യി​ൽ ക​രു​തി​യ ചോ​ക്ലേ​റ്റ് മി​ഠാ​യു​ടെ പൊ​തി എം.​എ. ബേ​ബി ചെ​റു​മ​ക​നെ കൊ​ണ്ട് ഗൗ​രി​യ​മ്മ​യ്ക്ക് ന​ൽ​കി. പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ബേ​ബി ക​സ​വു സാ​രി​യും ന​ൽ​കി.

വി​ദ്യാ​ർ​ഥി യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കു​ന്പോ​ൾ ഇ​എം​എ​സ്, എ.​കെ.​ജി, ന​യ​നാ​ർ, വി.​എ​സ്. എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന അ​തു​ല്യ നേ​താ​വാ​ണ് ഗൗ​രി​യ​മ്മ​യെ​ന്ന് എം.​എ. ബേ​ബി പ​റ​ഞ്ഞു. കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഗൗ​രി​യ​മ്മ​യു​ടെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നും മു​ത​ൽ കൂ​ട്ടാ​ണെ​ന്നും ബേ​ബി പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് കു​ടും​ബ​ത്തോ​ടെ ആ​ല​പ്പു​ഴ ഗൗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ എം.​എ. ബേ​ബി ചെ​റു​മ​ക​ന്‍റെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ചാ​ത്ത​നാ​ട്ടെ​ത്തി​യ​ത്.